പത്താം സർഗം
രാഘവപത്നിതാനും നവപങ്കജോദര-
ലോഹിതങ്ങളാം കപോലങ്ങൾതൻ പ്രഭയാലേ
ഗേഹാന്തർഭാഗം വിളക്കീടുമപ്പുത്രന്മാരെ-
യേകാന്തേ പാർത്തുപാർത്തു കണ്ണുനീർ വാർത്താൾ ചിരം.
ഉണ്ണികൾക്കഥ ദൃഷ്ടിയുറചു, തുടങ്ങിതു
നിർന്നിമിത്തോദ്യന്മുഗ്ദ്ധഹാസവുമൊട്ടൊട്ടഹോ
കുങകുഡ്മളദന്താങ്കരത്തിൻപുറപ്പാടും
സ്തന്യപനത്തിലറിഞ്ഞീടുമാറായ്‌വന്നുതേ.
ഇങ്ങിനെ ക്രമാലവർ വളർന്നുവരുംകാല-
മങ്ങയോദ്ധ്യയിൽ ഭരതാദികൾ മൂവർക്കുമേ
തങ്ങടെ പത്നിമാരിലുണ്ടായ്‌വന്നിതു പാരം
മംഗലസ്വരൂപന്മാരീരണ്ടു തനയന്മാർ.
മാണ്ഡവി പെറ്റ മക്കൾ തക്ഷനും പുഷ്കലനു-
മൂർമ്മിളാത്മജർ ചന്ദ്രകേതുവുമംദനും
അത്തരം ശ്രുതകീർത്തിപുത്രന്മാർ സുബാഹുവും
ശത്രുഘാതിയുമായിത്തീർന്നിതു നാമങ്ങളാൽ.
രാമരാജേന്ദ്രന്നുള്ളിലെത്രയും പ്രിയമേറും-
മോമനപ്പൈതങ്ങളാമവരും ക്രമത്താലേ
സീമയില്ലാത് ഹർഷമേവർക്കുമേകിക്കൊണ്ടു
കോമളാകാരം മേന്മേൽ വളർന്നു വന്നീടിനാർ. -40
നന്മയേറീടും ഘൃതപായസാദികളാലും
വന്യമായുള്ള പലഫലമൂലാദിയാലും
ഉന്നതരഘുവംശപ്രതിഷ്ഠാങ്കുരങ്ങളാ-
മുണ്ണികൾതന്നംഗങ്ങൾ പോഷിച്ചു ദിനേ ദിനേ
13
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |