ഒമ്പതാംസർഗ്ഗം 85
ണ്ടുന്നതാത്മാ പറഞ്ഞാൻ രഘുനായകൻ
എങ്ങു നീ ജിവനോടാടാൻ തുടങ്ങുന്നു
ഭംഗിയില്ലീത്തൊഴിൽ വീരർക്കു ചെറ്റുമേ.
ഭാഗ്യഗത്യാകണ്ടുകിട്ടിയ ശത്രുവേ
ത്തീർക്കാതെ വിട്ടയച്ചീടൂമോ ബുദ്ധിമാൻ
കാണിപോലും രിപുവിന്നിട നല്കിടും
ജ്ഞാനശൂന്യൻ കാപുരുഷൻ ധരിക്ക നീ 100
ഏറെപ്പറയുന്നതെന്തിനിപ്പോൾ ഭവാൻ
വീരനെന്നാൽ പൊരുതീടുക സാമ്പ്രതം
ലോകത്രയത്തിനുമുള്ളോരു ഭീതിയി -
ന്നേകബാണംകൊണ്ട് തീർക്കുവനേഷഞാൻ
ഇത്ഥം പറഞ്ഞു ചക്രീകൃതചാപനായ്
പൃത്ഥീപതീന്ദ്രൻ തടുത്തുനില്ക്കും വിധൌ
ദുഷ്ട! നിൻ വാഞ്ഛിതമെന്നാൽ ഫലപ്പിപ്പ -
നദ്യൈവ ഞാനെന്നുരച്ചു ദൈത്യേശ്വരൻ
ജന്തുക്കളെക്കൊന്ന് കോർത്തുവെച്ചിട്ടുള്ള
കുന്തങ്ങളിലൊന്നെടുത്തടുത്തീടിനാൻ
അസ്ത്രമൊന്നെയ്തു ഖണ്ഡിച്ചാനതൂഴിപൻ
മർത്ത്യാശനന്നു മുഴുത്തിതു കോപവും
ഘോരഹുങ്കാരഘോഷത്താലനുക്ഷണം
പാരിടമെല്ലാം മുഴുക്കിനാൻ ദാനവൻ
ക്രൂരരാം ദൈത്യയോധന്മാരുമപ്പൊഴേ
നേരിട്ടു ശത്രുഘ്നനോടെതിർത്തീടിനാൻ
റ്റൊരുത്തർക്കുമേ തൊട്ടുകൂടാത്തതാം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |