താൾ:Uthara rama charitham Bhashakavyam 1913.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വമ്പനാം ദൈത്യനെറിഞ്ഞാനുടനുടൻ. ഗംഭീരനാദമെത്തും മുമ്പിലൊക്കയു- മമ്പെയ്തറുത്തു തള്ളീടിനാൻ ഭൂപനും പൃഥ്വിയുമാകാശവും മുഴങ്ങും മട്ടി- ലത്യുഗ്രമാം ബാണവർഷമനന്തരം ഉദ്രിക്തദൈത്യാചലേ മഹാഘോഷേണ ശത്രുഘ്നപുഷ്കലാവർത്തം ചൊരിഞ്ഞുതേ. ക്രുദ്ധനായുച്ചത്തിലാർത്തു നിശാചര- നത്യുന്നതവൃക്ഷമൊന്നു പറിച്ചഹോ പൃഥ്വീശനും ഹയവും നശിച്ചീടുകെ- ന്നുൽക്കടാടോപാലാഞ്ഞടിച്ചാൻ തദാ. വീരവീരൻ ഹയത്തോടു മത്തല്ലൊഴി- ച്ചാരാലെതിർത്തുവരുന്നതുകണ്ടുടൻ പാരമായട്ടഹാസംചെയ്തു നിർജ്ജര- വൈരീശ്വരൻ ചിരിച്ചേവമോതീടിനാൻ. നില്ലുനില്ലൽപ്പമാത്രം നേരമിങ്ങു നീ മല്ലിട്ടിടാമിനിയൊട്ടു നിന്നോടു ഞാൻ വില്ലാളിയാം നിനക്കെൻ വീര്യമിന്നിഹ തെല്ലൊന്നു കാട്ടിത്തരുന്നുണ്ടു നിർണ്ണയം. രാവണനെപ്പൊലെയല്ലിവനെന്നതും കേവലം ലോകർക്കറിയിപ്പനദ്യഞാൻ നിൽക്ക നീയേകക്ഷണമാത്രമായുധാ- മിക്ഷണം താനിങ്ങെടുത്തു വന്നീടുവൻ. എന്നതുകേട്ടു മന്ദസ്മിതം ചെയ്തുകൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/89&oldid=172004" എന്ന താളിൽനിന്ന് ശേഖരിച്ചത്