താൾ:Uthara rama charitham Bhashakavyam 1913.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഒമ്പതാംസർഗ്ഗം
83


ങ്ങായോധനേ തവ കാണിപ്പനേഷ ഞാൻ.
ശത്രുഘ്നനിത്ഥം പറഞ്ഞു ബാണം തൊടു -
ത്തുദ്ധതാമൎഷഭാവേന നിൽക്കും വിധൌ
ദുൎദ്ധരാഗ്നിസ്ഫുലിംഗങ്ങൾ തൽ ഗാത്രത്തി -
ലെത്രയുമുജ്ജ്വലിക്കും പോലെയായിതേ.
ഹസ്തങ്ങൾ കൂട്ടിത്തിരുമ്മിക്കടകട -
ശബ്ദത്തൊടും ഘോരദന്തം കടിച്ചുടൻ
പെട്ടെന്നു തീവ്രകോപേന ദൈത്യേന്ദ്രനും
ദുഷ്ട നീ നില്ലുനില്ലെന്നു ചൊല്ലിത്തദാ
സത്വരം താനൊരു വൃക്ഷം പറിച്ചതു
ശത്രുഘ്നമൂൎദ്ധാവിലെക്കെറിഞ്ഞീടിനാൻ.
തൽക്ഷണം താൻ ശിതബാണങ്ങളാലതു
പത്തുനൂറായറ്റു വീഴുകകാരണാൽ
ശത്രുഘ്നമൂൎദ്ധാവിൽ വീണതു വൃക്ഷമ -
ല്ലത്യൽഭുതപുഷ്പവൎഷമായീ തുലോം. 60
തന്നുടെ കൎമ്മം ഫലിയ്ക്കാഞ്ഞതു കണ്ടു
ചിന്നുന്ന കോപേന രാത്രിഞ്ചരാധിപൻ
ഉന്നതമായോരു പാറ പുഴക്കിയാ -
മന്നന്റെ മാറിലേക്കെറിഞ്ഞാൻദ്രുതം.
ചീണെന്നു വന്മുഴക്കത്തൊടെത്തുന്നതും
ബാണവൎഷംകൊണ്ടു രാഘവമന്നവൻ
കാണിനേരത്താൽ പൊടിക്കമൂലം തരി
കാണുവാനും പണിയാം മട്ടിലായഹോ.
വമ്പാറകളും മരങ്ങളും മേൽക്കുമേൽ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/88&oldid=172003" എന്ന താളിൽനിന്ന് ശേഖരിച്ചത്