താൾ:Uthara rama charitham Bhashakavyam 1913.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

82

ഉത്തരരാമചരിതം

ണ്ടെത്രയും പൊട്ടിച്ചിരിച്ചാൻ മഹാസുരൻ
ശത്രുഘ്നവീരന്റെ നേത്രങ്ങളങ്ങതി -
മാത്രം ചൊവന്നുതുടങ്ങീ തടന്തരേ.
സത്വമേറും മഹാത്മാ ശത്രുനാശനൻ
ക്രുദ്ധനായ്ത്തീൎന്നോരുനേരത്തിലഞ്ജസാ
കത്തിജ്വലിച്ചതേജസ്സിനാൽ തന്മുഖ -
മത്യന്തദുഷ്പ്രേക്ഷ്യമായ് ചമഞ്ഞൂ തുലോം.
ദുൎവ്വാരവീൎയ്യമാം ബാണമൊന്നങ്ങെടു -
ത്തുൎവ്വീശ്വരൻ തൻകരത്തിൽ പിടിച്ചുടൻ -
ഗൎവെഴും കുംഭീനസീസുതനെപ്പാർത്തു
ശൎവതുല്യൻ ഗഭീരാക്ഷരമോതിനാൻ.
സാക്ഷാൽ ദശരഥൻതൻപുത്രനേഷ ഞാൻ
രാക്ഷസശത്രുവാം രാമന്റെ സോദരൻ
നിത്യം രിപുക്കളെക്കൊല്ലുന്നശത്രുഘ്ന -
നദ്യ നിന്നെക്കൊൽവതിന്നു വന്നേനഹം.
മൽപൂൎവനാം മഹാത്മാവിനെ നീ വെന്നൊ -
രപ്പകപോക്കുവാനാണു ഞാൻ വന്നതും.
യുദ്ധത്തിനാഗ്രഹമുണ്ടെനിക്കു ദ്വന്ദ്വ -
യുദ്ധം ഭവാൻ മമ നൽകേണമിപ്പൊഴേ. 40
സത്തുക്കൾക്കൊക്കെയും ശത്രുവാം നീയിന്നു
മൃത്യുഗേഹേ ഗമിച്ചീടുമസംശയം.
നിന്നെക്‌ഖഗങ്ങൾക്കു പങ്കിട്ടു നൽകുവാ -
നെന്നെ പ്രജാപതിതാനയച്ചാനിഹ.
ആയുധമെന്തിനെന്നുള്ളതുമിപ്പൊഴി


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/87&oldid=172002" എന്ന താളിൽനിന്ന് ശേഖരിച്ചത്