താൾ:Uthara rama charitham Bhashakavyam 1913.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

{{DC2014|Wikisource-bot}

ഒമ്പതാം സർഗം
________

ജന്തുവ്രജങ്ങളെയേറ്റം ഹനിച്ചു തൻ
കുന്തങ്ങളിൽ കോൎത്തുയൎത്തിപ്പിടിച്ചഹോ
ഗംഭീരഹുംകാരനാദമോടാദൈത്യ -
വമ്പൻ തദാ ഭൂകുലുങ്ങുമാറെത്തിനാൻ.
ധൂതരോമജ്വാലയോടും വസാഗന്ധ -
ഭൂതിയോടും കണപാശനൌഘത്തൊടും
ദൈതേയവംശാധിപനവൻ ജംഗമ -
പ്രേതാഗ്നിപോലടുത്താൻ പുരഗോപുരേ.
അന്നേരമന്തകതുല്യനാം ശത്രുഘ്ന -
മന്നവനങ്ങു നിൽക്കുന്നതു കണ്ടവൻ
വന്നകോപേന ചൊല്ലീടിനാനെന്തിനു
വന്നു നീ യായുധമായിങ്ങു ദുർമ്മതേ.
ഇത്തരം ശസ്ത്രങ്ങളുള്ളോരു കൂട്ടരെ -
പ്പത്തുനൂറായിരത്തിൽ കുറയാതെ ഞാൻ
സത്വരം കൊന്നുതിന്നിട്ടുണ്ടതുമട്ടു
ചത്തീടുവാനിങ്ങു വന്നിതോ മൂഢ നീ.
ഇന്നെനിക്കിങ്ങു വേണ്ടുന്നൊരാഹാരങ്ങൾ
നന്നായ് ലഭിച്ചിരിക്കുന്നുവെന്നാകിലും
എന്നെബ്ഭയന്നു ധാതാവുതാൻ തന്നപോൽ
വന്ന നിന്നെ ത്യജിച്ചീടരുതേതുമേ. 20
ഇത്തരമോരോന്നു തൎജ്ജനം ചെയ്തുകൊ -


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/86&oldid=172001" എന്ന താളിൽനിന്ന് ശേഖരിച്ചത്