താൾ:Uthara rama charitham Bhashakavyam 1913.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 ഉത്തരരാമചരിതം.

വെണ്മുത്തുപോലായ് ചമഞ്ഞ താരങ്ങളും ഉടനരുണകരനിരഹരിക്കയാലോരോന്നു നീങ്ങിത്തുടങ്ങിത്തുടരെ ക്ഷയിച്ചുതേ. 120 ജനകനൃപമകളുടയൊരുണ്ണികൾതൻ മുഖ- നിർമ്മലത്തിങ്കളുടിക്കകൊണ്ടെന്നപോൽ ശശിയിൽ മിഴിപെടുമളവിലൂറാമ്പിലിവല- യിട്ടോരു മട്ടോരുമാറായ് ചമഞ്ഞുപോയ്. കനകരുചിലസിതകരമെങ്ങും പരത്തിയും കാമം തുഷാരഹർഷാശ്രുക്കൾ തുകിയും കലതനയമുഖസുഷമ കാണ്മതിന്നെന്നപോ- ലംശുമാനാശു മാനത്തിലെത്താറുമായ്. തദനു നരപതിയുമതിവിനയമൊടു വാല്മീകി- തൻപദം വന്ദിച്ചനുഗ്രഹമേററഫോ തരുണരവിസമനഥ പുറപ്പെട്ട ഭാർഗ്ഗവൻ താനുമായന്നു മായം വിട്ട തേജസാ. ജനകനൃപമകൾ മരുവുമപ്പുണ്യദേശത്തെ നോക്കിനോക്കി പ്രണമിച്ചു വീണ്ടും തടാ ഗളയമിതബഹുലതരബാഷ്പപൂരത്തൊടും പോയാനവൻ യാനവര്യമേറി ദ്രുതം. ഭൃഗുതനയമുനിതിലകനരുളിയൊരുമാർഗ്ഗേണ നേരെപ്പടിഞ്ഞാട്ടു പോയവനെത്തിനാൻ നിബിഡതരുനിരയിലിരുൾവാച്ചിടും കാളിന്ദി- തൻകാളിമ കാളി മങ്ങും വനാന്തരേ. 140 രഘുഗൃവരസഹജരഥഘോഷങ്ങൾ കേൾക്കായി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/83&oldid=171998" എന്ന താളിൽനിന്ന് ശേഖരിച്ചത്