ണ്ടമ്മേ പ്രസീദമേയെന്നും കൂപ്പീടിനാൻ.
മുനിയുമതിമുദിതമനസാ ചെന്നു ബാലക-
ഗക്ഷമക്ഷണമങ്ങവു ചെയ്തീടിനാൻ.
പരമൃതമയസലിലരാശിയിൽ മുങ്ങിയും
പാരം വിചാരങ്ങൾ മാനസേ തിങ്ങിയും
രഘുനൃപതിസഹജനുരുഗുണനിധിയറിഞ്ഞീല
രാവതു പോവതു പോലുമന്നേതുമേ, 100
പുതുതുഹിനജലമുടനെയെങ്ങും തളിച്ചതി-
പൂതമാമ്മാറു വീയിടും മരുത്തൊടും
ബഹുലതസുരഭിമണമാവനദേശത്തി-
ലമ്പെപ്പുലമ്പെപ്പുലർവേല വന്നുതേ.
നവകുസുമമലർനിചയമേറ്റം നിറച്ചു നൽ
പൊൽത്താരെഴും ഭൃംഗനാളം തെളീച്ചഹോ
പുലർവനിതയഴകൊടുമണച്ചിതോതാൻ ലാജ-
നീരാജനം രാജനന്ദനർക്കായ് തദാ.
വിഭുതനയജനനശുഭകർമ്മത്തിനെന്നപോൽ
വണ്ടാർമഷി ശ്രീവനലക്ഷ്മി തൽക്ഷമേ
സരസരുചിയൊടു ബത നിറച്ചിതു വെണ്മണി-
ച്ചെപ്പുകൾ തൻപുകൾ തങ്കുന്നപൂക്കളിൽ.
കുളൂർചവനപരികലിതവേണുശ്രുതിയോടും
ക്രൗഞ്ചനിസ്വാനമാം ചാരുവാദ്യത്തൊടും
ശുഭസമയമതിൽ മധുരനാദങ്ങളെങ്ങുമേ
ചേർത്തുകൊണ്ടാർത്തുകൊണ്ടാടി ദ്വിജൗഘവും.
ജഗതിയതിനിയലു മുരുസംഭ്രമേ ചിന്നിയ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfasst എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |