താൾ:Uthara rama charitham Bhashakavyam 1913.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എട്ടാം സർഗ്ഗം
75


കാത്തീടുവാൻ സമയേ നിങ്ങളെത്തണം
പടകളെയുമഥ നഗരപീഡയങ്ങേതുമേ
തട്ടാത്തമട്ടാത്തമണ്ഡലം നിർത്തണം.
അതിനു പരമഹമവിടെ മുമ്പെഗ്ഗമിക്കുവ-
നങ്ങീപ്പടകളോരോന്നായ്പിരിഞ്ഞു താൻ
പലവഴിയുമുടനണക ബഹുനദികളാഴിയിൽ
പൂകെയൊന്നാകെയൊന്നായ്‌വരുംവണ്ണമേ.
വചനമിദമരുളിമുനിയൊത്തുടൻ തേരേറി
വാജികൾ തൻ കടിഞ്ഞാണയച്ചാനവൻ
വരഹരിതഹയഗണവുമഞ്ചുംവിധം പാഞ്ഞു
പാടവമോടവമോദമേറ്റിത്തദാ.
പുനരമലസുരതടിനിതൻ തിര തട്ടിയ
പുണ്യാനിലനാൽ സുസേവിതനായ് ക്ഷണം
പരമമുനിജനവസതിയെങ്ങും വിളങ്ങിടും
പാവനമാം വനമാണ്ടാൻ മഹാശയൻ. 60
പറവകളുമതിഥിഹിതരാമമ്മുനീന്ദ്രരും
പാരം ഹരിച്ചു ശേഷിച്ച ഫലാദിയാൽ.
വിനതതരുനിരകൾ വനലക്ഷ്മിയെയൎച്ചിച്ചു
തിക്കിത്തിരക്കിത്തിരളുന്ന കാന്തിയും
കുളുർമയെഴുമിളയതൃണപംക്തിക്കിടയ്ക്കിടെ-
ക്കാണും ശിലമേൽ കിടക്കുന്ന മാൻകുലം
രഥഗതിയിലൊരു ചലനമെന്യേ ശിശുക്കൾതൻ-
ചാട്ടവും നോട്ടവും നോക്കുന്നഭംഗിയും
തളിരൊളികളെഴുമരിയ മാമരക്കൊമ്പത്തു


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/80&oldid=171995" എന്ന താളിൽനിന്ന് ശേഖരിച്ചത്