ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എട്ടാംസ ർഗം
______
ചതുരമഥ വിബുധഗുരുതുഖ്യൻ. ച്യവനർഷി
ചൊല്ലാം വഴിക്കു ദൈതേയനെക്കൊല്ലുവാൻ
മഹിതതരബലമൊടു ഗമിക്കുമശ്ശത്രുഘന-
മാനവേന്ദ്രൻ നവേന്ദ്രൻപോൽ വിളങ്ങിൻ.
ദിവസകരകുലവിമലകീർത്തിസംവദർനൻ
ദിക്പാലതുല്യപ്രഭാവൻ ഗമിക്കവേ
പരമമരകുസുമമഴ പെയ്തിതാസ്സേനതൻ
പിന്നിലും മുന്നിലും മുട്ടുമ്റഞ്ജസാ.
തുരഗഗജഭടരുടയൊരുത്തമാംഗാംശുക-
ത്തുമ്പുകൾ തുള്ളിച്ചനുകുലവായുവും
പരിവിലസി വരരഥപതാകകളാടുമാ
നൃത്തങ്ങളിൽ തങ്ങളിൽ ചേർന്നുരുമ്മവേ.
പുനരമിതനിനദമതു മുമ്പിൽ ഗമിച്ചിതു
പിന്നെപ്പൊടികൾ പിന്നീടാപ്പടകളും
വരനൃവരചമുവിനിതി മൂന്നുവട്ടം നിജ-
വമ്പടിക്കുമ്പടിക്കുണ്ടായ് ഗുണോദയം.
നവകുസുമപരിമളമിണങ്ങി വിളങ്ങിടും
നാനാവനപ്രദേളങ്ങൾ കടന്നുടൻ
നൃപതികുലമകുടമണി കണ്ടിതു സായാഹ്ന-
നേരത്തു ചാരത്തു ചാരുനദീതടം. 20
അതിചപലമൊഴുകിയുമടിച്ചൊട്ടു മാറിയു-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |