താൾ:Uthara rama charitham Bhashakavyam 1913.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72

ഉത്തരരാമചരിതം

കൎത്തനൻ വീരാതിവീരനേറും വിധൌ
ഉദ്ധതോദ്യജ്ജയഘോഷങ്ങൾ മേൽക്കുമേ-
ലത്യുച്ചമങ്ങു കേൾക്കായീ മഹാപുരേ.  288

ദണ്ഡകം


ഉദ്ദണ്ഡഭേരിയുടെ നിദ്ധ്വാനമാശു ബല-
മധ്യത്തിൽ നിന്നഥ തുടർന്നൂ, ഉദ്ധൃതമഹാസ്ത്രപരി-
ണദ്ധവരയോധരുദധിത്തിരകൾ പോലണിനിരന്നൂ.
വട്ടക്കുളമ്പടികൾ തട്ടും രജസ്സൊടല-
യിട്ടിട്ടു ഹേഷകളുയർന്നൂ, രുഷ്ടതരമൃത്യുകടു-
നിശ്വസിതധൂമമിളദട്ടഹസിതോപമകലർന്നൂ.
ഗംഭീരകല്പരടദംഭോദഡംഭഹര-
കുംഭീന്ദ്രവമ്പടപരന്നൂ, സംഭ്രമിതഖഡ്ഗരുചി-
ശസ്ത്രാസ്ത്രപൂൎണ്ണരഥസാൎത്ഥാന്തരേ തദനു
ശത്രുഘ്നശംഖതു മുഴങ്ങീ, അത്ഭുതഭരേണമുഹൂ-
രഭൂചരർനോക്കിയെഴുമപ്പടയുടൻ നടതുടങ്ങീ.  300‌__________


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/77&oldid=171991" എന്ന താളിൽനിന്ന് ശേഖരിച്ചത്