താൾ:Uthara rama charitham Bhashakavyam 1913.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70 ഉത്തരരാമചരിതം.
ശ്ശിക്ഷിച്ചു സൽക്കർമ്മരക്ഷതാനെങ്കിലോ
ഇക്ഷണമീദുഷ്ടദൈത്യസംഹാരത്തി-
നഗ്രജനാജ്ഞ നൽകീടേണമിങ്ങു മേ, 240
നിത്യവും തൻപ്രഭുക്ലേശം-ഹരിക്കതാൻ
ഭൃത്യർക്കെഴും മുഖ്യധർമ്മനെന്നാകിലോ
അത്യഗ്രനാമീലവണനെക്കൊല്ലുവാ
നത്ര മാം കല്പിച്ചയക്കേണമഗ്രജൻ.
സൂര്യവംശാചാര്യനാം വിധിപുത്രനാ-
ണാര്യമാമസ്ത്രത്തിൽ മേ ഗുരുവെങ്കിലോ
ക്രൌര്യാസ്പദമായ ദൈത്യനെക്കൊല്വതി-
നാര്യൻ നിയോഗിച്ചയക്കേണമിന്നു മാം.
ദൈത്യാരിതുല്യനാം സാക്ഷാൻ യുവനാശ്വ-
പുത്രന്നണഞ്ഞ ദൈവായത്തമൃത്യുവിൽ
ദൈത്യനാലുണ്ടായ വംശദുഷ്പേരതു
തീർത്തീടുവാൻ മാമയക്കേണമഗ്രജൻ
ഇത്ഥം പറഞ്ഞമിത്രാന്തകൻ ശത്രുഘ്ന-
നുൽകടാപൂർവ്വഭാവേന നിൽക്കുംവിധൌ
അത്യുജ്വലമാം തദീയതേജസ്സിനാൽ
സ്തബ്ധമായ്ത്തീർന്നു പെട്ടെന്നസ്സഭാതലം.
വീരാഗ്ര്യനാമവനെപ്പാർത്തു പാർത്ഥിവ-
നേറെത്തെളിഞ്ഞരികേ വിളിച്ചാദരാൻ
നാരായണാഖ്യാമാമസ്ത്രം കൊടുത്തഥ
ഗൌരവം കൂടുമാറേവമോതീടിനാൻ. 260
ദിവ്യമാമീബാണമെങ്ങും ഫലിച്ചിടും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/75&oldid=171989" എന്ന താളിൽനിന്ന് ശേഖരിച്ചത്