ഏഴാംസർഗ്ഗം. 69
വക്രം പിളർന്നീടുമന്തകനെന്നപോൽ
നിത്യവും മർത്ത്യമൃഗാദികളാം ജീവ-
സത്വങ്ങളെക്കൊന്നു തിന്നുന്നിതങ്ങവൻ.
പൃഥ്വിയും സ്വർഗ്ഗവും തൻപാട്ടിലാക്കിയ
ശക്തൻ ദശാസ്യദുദ്ർഷൻ നരോത്തമൻ
ത്വൽപൂർവനായ മാന്ധാതാ നൃപനുമാ-
ദൈത്യശൂലത്തിനാൽ ഭഗ്നനായാൻ പൂരാ. 220
ഇത്ഥം മഹാമുനിതൻഗിരം കേട്ടപ്പൊ-
ളുത്തമധർമ്മാത്മകൻ രഘുനായകൻ
സത്വരം താനെഴുനേററുകൊണ്ടാദുഷ്ട-
ദൈത്യസംഹാരം പ്രതിജ്ഞചെയ്തീടിനാൻ.
പിന്നെസ്സഹോദരന്മാരെ നോക്കിക്കൊണ്ടു
മന്നവവീരോത്തമൻ പറഞ്ഞാനിദം.
ഹന്ത കേൾ വന്നുചേരുന്നിതു ദുഷ്ടരാ-
ലന്തരായം ശൂഭകർമ്മത്തിനിപ്പൊഴും.
മിത്രഗോത്രേശ്വരനാം രാമഭൂമീന്ദ്ര-
നിത്രമാത്രം കഥിച്ചങ്ങിരുന്നാൻ തദാ
മിത്രദേവൻതാനുദിച്ചുയരുംപോലെ
ശത്രുഘനവീരനെണീററുനിന്നീടിനാൻ.
ഉദ്യൽപ്രഭാവനാമസ്സിംഹവിക്രമൻ
പൃഥ്വീപതിന്ദ്രനെപ്പാർത്തു വന്ദിച്ചുടൻ
ഉദ്ധതോത്സാഹം സഭ മുഴുങ്ങുംവിധം
സനിഗ്ധഗംഭീരാക്ഷരം പറഞ്ഞാനിദം.
ഇക്ഷ്വാകവംശമുഖ്യവ്രതം ദുഷ്ടരെ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |