താൾ:Uthara rama charitham Bhashakavyam 1913.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66

ഉത്തരരാമചരിതം

തന്നിലും മിത്രങ്ങളിലും ധനത്തിലും
തന്നുള്ളിലാസക്തിവെക്കായ്കവയോടു
വന്നിടും വേർപാടു മർത്ത്യനു നിർണ്ണയം
ദുർബലമാമീ വിചാരം ത്യജിക്കുക
കർബുരശത്രോ! വ്യസനിയായ്കേതുമേ
നിത്യമാത്മാവെയാത്മാവാലൊതുക്കുവാൻ
സത്വമേറും ഭവാൻ ശക്തനല്ലോ വിഭോ.
ഇത്ഥം മഹാത്മാ കുമാരൻ പറയുമ്പൊ-
ളെത്രയും ദീർഘം ശ്വസിച്ചാൻ രഘൂത്തമൻ
ദുഷ്കീർത്തിപേടിച്ചു നാട്ടിൽനിന്നല്ലാതെ-
യുൾക്കാമ്പിൽനിന്നവളെക്കളഞ്ഞീലവൻ.
ഓരോ പുരാവൃത്തതത്വങ്ങൾ നിത്യവു-
മാരാൽ സുമിത്രാസുതൻ കഥിച്ചീടിനാൻ.
ധീരൻ നരേന്ദ്രനുമേറ്റം പണിപ്പെട്ടു
നീറുന്ന ശോകമടക്കി വാണീടിനാൻ.
അത്തരമങ്ങുദയാസ്തംഗമനങ്ങ-
ളദ്ധാ കഴിഞ്ഞു കഴിഞ്ഞു വന്നീടവേ
ശൈത്യവും ചൂടുമില്ലാതെ വസന്തർത്തു-
രാത്രികാലങ്ങളണഞ്ഞിതു പിന്നെയും.   160
അക്കാലമങ്ങെഴുന്നള്ളിനാൻ രഘവ-
മുഖ്യാന്തികേ ച്യവനാഖ്യൻ മഹാമുനി.
അർഘ്യപാദ്യാസനാദ്യങ്ങളാൽ പൂജിച്ചു
സൽകരിച്ചാൻ രാമരാജനും സാദരം.
തന്നുടെ സങ്കല്പശക്തിയാലത്ഭുത-


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/71&oldid=171985" എന്ന താളിൽനിന്ന് ശേഖരിച്ചത്