===== ഏഴാംസർഗ്ഗം. ===== 65
ധന്യമായുള്ള മേധ്യാജിനതല്പവും
പുണ്യപൂജാവിധാനങ്ങളും ചേർന്നൊരു
പർണ്ണാശ്രമം ജാനകിക്കവരേകിനാർ. 120
നിത്യം തമസയിൽ സ്നാനങ്ങൾ ചെയ്തതി-
ശുദ്ധയായ്‌വൽകലം പൂണ്ടക്കൃശാംഗിയാൾ
ഭർത്തൃസന്താനലാഭത്തിനായ്ക്കൊണ്ടു തൻ-
ഗാത്രം വഹിച്ചു വാണാളത്തപോവനേ.
വൈദേഹിയേയുമീ ലോകകാര്യങ്ങളിൽ
ചേതോഗതിയെയും വിട്ട സൌമിത്രിയും
സീതാവിലാപംവരെയുള്ള വാർത്തകൾ
മേദിനീനാഥാന്തികേ ചെന്നു ചൊല്ലിനാൻ.
ദീനനായ്ക്കുമ്പിട്ടു വാഴുന്ന രാഘവ-
ക്ഷോണീന്ദ്രനോടവനോതിനാൻ പിന്നെയും
ദേവിയെക്കട്ടിൽ കളഞ്ഞു ഞാൻ ത്വല്പാദ-
സേവയ്ക്കു വീണ്ടുമിങ്ങെത്തീടിനേൻ വിഭോ.
ഖേദിയായ്കേതും പുരുഷോത്തമ ഭവാ-
നീദൃശമാണു കാലത്തിൻഗതി ദൃഢം.
നീതിമാന്മാരൊരുനാളുമേ മാൾകിടാ.
എല്ലാം ക്ഷ്യാന്തമാണോർത്താൽ സമൃദ്ധിക-
ളെല്ലാം പതനാന്തമോർക്കിലൌന്നത്യവും
എല്ലാം വിയോഗാന്തമാണു സംയോഗങ്ങ-
ളെല്ലാം മരണാന്തമാണു ജീവൌഘവും.
എന്നതുമൂലം സുതകളത്രാദികൾ 140
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |