ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏഴാം സർഗം
ദേവരൻ ലക്ഷ്മണൻ പോകുന്ന നേരത്തു
ദേവിയും ശോകതിരേകം മുഴു ത്തുടൻ
കേവലമെന്നെപ്പരിഹസിപ്പാനിവ-
നേവമെല്ലാം ചൊല്ലിയെന്നായ് ഭവിക്കുമോ.
പുണ്യശീലൻ പ്രാണവല്ലഭൻ ശുദ്ധയാ-
മെന്നെയിത്ഥം ത്യജിച്ചീടുന്നതിങ്ങനെ
എന്നേവമൗത്സുക്യമാർന്നു സൌമിത്രയെ-
ക്കണ്ണിമയ്ക്കാതെ താൻ നോക്കി നിന്നീടിനാൽ.
ലക്ഷ്മണൻ ദൃഷ്ടിമാർഗ്ഗാൽ മറയും വിധൗ
തൽക്ഷണം വജ്രാഹതിയേറ്റപോലവൾ
പ്രക്ഷീണഗാത്രിയായശു മൂർഛിച്ചുകൊ-
ണ്ടക്ഷിതിയിൽ പതിച്ചീടിനാൽ പിന്നെയും.
ഭൂദേവിതൻ മകളങ്ങു ബോധം ക്ഷയി-
ച്ചാധാരമേതുമേന്യേ കിടക്കും വിധൗ
ഭൂരൂഹൌഘങ്ങൾ കണ്ണീർ ചൊരിയുംപോലെ
പാരം പൊഴിച്ചിതു പുഷ്പങ്ങളജ്ഞ്സാ.
ഏണികുലങ്ങളുമോരോന്നണഞ്ഞതി-
ദീനതയോടു ചുറ്റും നിറഞ്ഞാകുലാൽ
ക്ഷോണിസുധയെ നോക്കിക്കൊണ്ടു ബാഷ്പങ്ങ-
ളൂനമന്യേ വാർത്തനങ്ങാതെ നിന്നുതേ.
തോയാശയം പുക്കു ഹസ്തികൾ തുമ്പികൊ- 20
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Pradeepktda എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |