താൾ:Uthara rama charitham Bhashakavyam 1913.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം സർഗ്ഗം.

ദണ്ഡകം

അന്നേരമാവിപിനമൊന്നായ് മഹാകദന-
മുന്നിച്ചപോൽ ബത ചമഞ്ഞൂ, വിശദത കുറഞ്ഞൂ,
ശ്വസനനുമൊഴിഞ്ഞൂ, വിഹഗമൃഗഗണവുമുട-
നധികപരിതാപമൊടു വിഹരണസുഖാദികൾ വെടിഞ്ഞൂ.
ബാഷ്പാകുലം ശിരസി കൂപ്പിക്കുമാരഗഥ
മേൽപ്പോട്ടു ദൃഷ്ടികൾ പതിച്ചൂ, തുടരെ വിലപിച്ചൂ,
കിടുകിടെ വിറച്ചൂ, ഗളമിടറിയിടറിയവ-
നുലകിനുടെ നാഥരൊടു ചിലതുടനിരന്നനുചലിച്ചൂ.
വാച്ചു വിഷാദഭരമുൾച്ചൂടുകൊണ്ടു പര-
മുച്ഛ്വാസവേഗവുമിയന്നൂ, കുറെയിട നടന്നൂ,
ജഡനിലകലർന്നൂ, ജനകസുത മേവുമിട-
മവശമവലോക്യ ധൃതിയഖിലവുമഴിഞ്ഞവിടെ നിന്നൂ
ഒട്ടങ്ങു പോയിയുടനൊട്ടിങ്ങു പാഞ്ഞഹഹ
പൊട്ടിക്കരഞ്ഞഥ തിരിച്ചൂ, വിധിഗതി നിനച്ചൂ,
പഥി ബഹു നമിച്ചൂ, ഉന്മദമിയന്നവിധ-
മങ്ങൊടുവിലോടി വരനിമ്നഗയണഞ്ഞതു തരിച്ചൂ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/64&oldid=171977" എന്ന താളിൽനിന്ന് ശേഖരിച്ചത്