58
ഉത്തരരാമചരിതം
ഇമ്മട്ടു വൻപാപിയായ ഞാൻ പെറ്റതിൽ
പിന്നെക്കഠോരതപസ്സു ചെയ്തീടുവൻ
ജന്മജന്മങ്ങളിലും മൽപതി ഭവാൻ
തന്നെയാകേണം വിയോഗം വരായ്കണം.
വർണ്ണാശ്രമങ്ങളെക്കാത്തുരക്ഷിക്ക താൻ
മന്നവന്നുള്ള ധർമ്മം പരമാകയാൽ
ഇമ്മട്ടു തള്ളീടിലും താപസിമാരി-
ലൊന്നെന്നമട്ടിൽ നോക്കേണമെന്നെബ്ഭവാൻ. 220
എന്നിവണ്ണം ചൊൽക പോക രഘൂത്തമ-
സന്നിധൗ മാർഗ്ഗം ശിവമായ്വരികതേ.
എന്നെയങ്ങോർമ്മയുണ്ടാം നേരമൊക്കെയു-
മെന്നിൽ കൃപവേണമേ തവ രാഘവ!.
ഇത്ഥമാവൈദേഹി ചൊല്ലുന്ന നേരത്തി-
ലെത്രയും ദീനാന്തരംഗനാം ലക്ഷ്മണൻ
പൃഥ്വിയിൽ വീണു വന്ദിച്ചൊന്നുമോതുവാൻ
ശക്തിയില്ലാതെക്കിടന്നു തേങ്ങീ തുലോം.
വാവിട്ടു രോദനം ചെയ്തുകൊണ്ടായവൻ
ദേവിയെക്കൂപ്പി പ്രദക്ഷിണം വെച്ചുടൻ
സ്വാമിനി! ഞാനുണർത്തിപ്പനെല്ലാമങ്ങു
വാൽമീകിതന്നാശ്രമമടുത്താണിഹ.
എന്നേവമങ്ങിടനെഞ്ഞു മുട്ടി സ്വരം
മങ്ങവേ കഷ്ടിച്ചുരച്ചുക്കുമാരകൻ
പിന്നെയും പിന്നെയും സാഷ്ടാംഗമായ്‌വീണു
വന്ദിച്ചു കൂപ്പിഗ്ഗമിപ്പാൻ തുനിഞ്ഞുതേ. 236
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |