ആറാം സർഗ്ഗം. 57
എന്നമ്മമാരെയെല്ലാം ഞാൻ വിനയേന
വന്ദിച്ചിടുന്നതാരാലുണർത്തിച്ചുടൻ
എന്നിലെഗ്ഗർഭം സുതനാകുവാൻ ദൈവ-
സന്നിധൌ പ്രാർത്ഥിപ്പതിന്നപേക്ഷിക്കനീ.
വന്ദ്യരാം മററുള്ളവരോടുമെന്നുടെ
വന്ദനം ചൊൽക നീ രാഘവനന്ദന
ധർമ്മത്തിലേററവും ശ്രദ്ധയാ വാഴുന്നൊ-
രമ്മന്നനോടെന്റെ വാക്കിതോതീടു നീ.
വഹ്നിയിൽച്ചാടിത്തവ മുന്നിൽവെച്ചു താൻ
നിർമ്മലയെന്നറിയിച്ചൊരെന്നെബ്ഭവാൻ
ഇന്നിഹ ലോകവാദത്താൽ ത്യജിച്ചതു
ധർമ്മത്തിനോ യുക്തമോർത്താൽ കുലത്തിനോ. 200
അല്ലെങ്കിലിന്നിതേററം ശൂഭശീലനാ-
യുള്ള ഭവാൻ സ്വയം ചെയ്തതാവില്ലിഹ
വല്ലാത്തൊരെൻപൂർവജന്മപാപങ്ങൾ താൻ
കൊല്ലന്നു ദാരുണമായ് ഫലിച്ചീവിധം.
ചിത്തവാക്കായകർമ്മങ്ങളിലൊക്കയും
നിത്യം ഭവാനു ഭവ്യം ഭവിക്കേണമേ
ഞാനോ ഭവച്ചരണങ്ങളെയോർത്തു മൽ-
പ്രാണങ്ങളുള്ള കാലം കഴിച്ചീടുവൻ.
ഹന്ത തേ വംശബീജം മമ ഗർഭത്തി-
നന്തരേ വാൾവതു നോക്കേണ്ടതാകയാൽ
അന്തമില്ലതൊരീ വിപ്രയോഗേ ജീവ-
ബന്ധംത്യജീപ്പതിന്നും കഴിവില്ല ഹാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |