താൾ:Uthara rama charitham Bhashakavyam 1913.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാംസർഗ്ഗം 55 എന്തിതയ്യോ ഞാനറിയുന്നതില്ലേതു- മെന്താകിലും പരമാർത്ഥം പറക നീ എന്നുള്ളുവേവുന്നിതേറ്റവും ചൊല്ലുക മന്നവനു ക്ഷേമമല്ലയോ ലക്ഷ്മണ എന്നുടെസന്നിധൌ ചൊല്ലുന്നതിനിങ്ങു നിന്നോടു ഞാൻ നിയോഗിക്കുന്നു രാഘവ മന്നനാണു സത്യം പറയേണമേ ഖിന്നനായ് നി കരയുന്നതിൻ കാരണം ഇത്ഥം പറഞ്ഞു നിർബന്ധിച്ച സീതത- ന്നഗ്രേ കിടന്നു തേങ്ങിത്തേങ്ങിലക്ഷ്മണൻ ഉല്പാതമേഘം കനൽ ചൊരിയും മട്ടു പ്രിഥ്വീശ്ശാസനമദ്വമിച്ചീടിനാൻ. ഘോരാഭിഷംഗക്കൊടുങ്കാറ്റടിയേറ്റു ചാരുഭൂഷാപുഷ്പമെല്ലാം കൊഴിഞ്ഞഹോ കേരറ്റ വള്ളിപോൽ വീണീതു തന്മൂല- കാരണമാം ഭൂവി വൈദേഹിയഞ്ജസാ ധന്യശീലൻ രഘുവംശൻ ഭർത്താവു യിന്നെ നിർമൂലമേവം ത്യജിച്ചീടുമോ എന്നിവണ്ണം നിനച്ചെന്ന പോലക്ഷിതി തന്മകൾക്കേകീലഹാ പ്രവേശം തദാ 160 ബോധക്ഷയത്താലറിഞ്ഞീല മാലവൾ ബോധാഗമേ സന്തപിച്ചിതുള്ളിൽ പരം മോഹത്തിനേക്കാൾ ദയനീമാം മട്ടു ചേതസ്സുണർന്നു സൌമിത്രിതന്നുദ്യമാൽ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/60&oldid=171973" എന്ന താളിൽനിന്ന് ശേഖരിച്ചത്