ഉത്തരരാമചരിതം
തേരോടു നിൽക്കുന്ന സാരഥിയെപ്പാർത്തു
നീറുന്നശോകമടക്കിസ്സഗൽഗദം
പോകയെന്നും പിന്നെ നാവികനെപ്പാർത്തു
നൌക നീക്കീടുകെന്നും പറഞ്ഞാനവൻ 120
പിന്നെയജ്ജാഹ്നവിയെക്കടന്നുഗ്രമാം
വന്യപ്രദേശത്തു ചെന്നൊരനന്തരം
കണ്ണീർൽ മുങ്ങിത്തൊഴുതഹോ സൌമിത്രി
മന്നിന്മക്കളെ നോക്കിക്കരഞ്ഞീടിനാൻ
എന്തുപാപം ചെയ്തു ഞാൻ മഹാദു:ഖമി-
തന്തരംഗം പിളർക്കുന്നിതു ഹന്തമേ-
പുണ്യമില്ലാത്ത നരാധമനാമെനി-
ക്കിന്നിമേലെന്തു ഗതിയുള്ളു ദൈവമേ.
ഇന്നിതിനേക്കാൾ മരിക്കയാണുത്തമം.
വന്നിടുന്നില്ലഹോ മ്രുത്യുവുമിങ്ങുമേ
ഇങ്ങിനെയുള്ളോരു നിന്ദ്യകർമ്മത്തിനാ-
യെന്നുമേ സംഗതിയാകരുതാർക്കുമേ.
ദേവി പ്രസീദ പ്രസീദമേ പാപിയെ-
നോവമെന്നശ്ശപിച്ചീടരുതേ ശുഭേ
ഇത്തരം ചൊല്ലിത്തൊഴുതു കൂപ്പിക്കൊണ്ടൂ
പ്രുഥ്വിയിൽ വീണീടിനാൻ സുമിത്രാത്മജൻ
മ്രുത്യുവെക്കാംക്ഷിച്ചുകൊണ്ടതിഖിന്നനായ്
ധാത്രിയിൽ വീണു കേഴുന്ന സൌമിത്രിയെ
സ്വാധീകലോത്തമയാം സീത കണ്ടേറ്റ-
മാർത്തയായ് വീർത്തുവീർത്തേവമോതീടീനാൾ 140
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |