താൾ:Uthara rama charitham Bhashakavyam 1913.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംസർഗ്ഗം
53


സൌമിത്രിതൻമുഖം മ്ലാനമായ്ക്കണ്ടാശു
ഭൂമീസുത സംഭ്രമിച്ചു ചൊന്നാൾ തദാ.
സന്തോഷകാലത്തിലെന്തുമൂലം ഭവാൻ
സന്തപിച്ചീടുന്നു ഹാ ഹന്ത ലക്ഷ്മണ!
എന്നുമേ രഘവദേവാന്തികേ തന്നെ
നന്ദ്യാ വസിച്ചു ശീലിച്ചവൻ നീയഹോ
രണ്ടുനാൾ വേറിട്ടു വാഴുന്നതോൎത്തുകൊ -
ണ്ടിണ്ടൽ പൂണ്ടേവം തപിക്കയോ ലക്ഷ്മണ! 100
എന്നാലെനിക്കുമെൻജീവനത്തെക്കാളു -
മെന്നുടെ വല്ലഭനേറ്റം പ്രിയതമൻ
ഞാനിവണ്ണം വ്യസനിക്കുന്നതില്ലിഹ
മാനിയാം നീ മൂഢനാകൊലാ ലക്ഷ്മണ!
ഗംഗാനദിയെക്കടത്തീടുകെന്നെ നീ -
യങ്ങു കാണിക്കുക താപസന്മാരെയും
എന്നാൽ നമുക്കഥ മാമുനിവൃന്ദത്തെ
നന്നായി വന്ദിച്ചനുഗ്രഹമേറ്റഹോ
അങ്ങൊരു രാത്രിയിൽ മാത്രം വസിച്ചിട്ടു
മങ്ങാതെ ചെന്നു ചേൎന്നീടാമയോധ്യയിൽ.
എന്നുടെ ചിത്തത്തിലും ത്വരയുണ്ടേറ്റ -
മൎണ്ണോജനേത്രൻ നരേന്ദ്രനെക്കാണുവാൻ.
ഇത്തരം ജാനകി ചൊന്നതു കേട്ടപ്പൊ -
ളാൎത്തി മുഴുത്തൊന്നുമോതാതെ ലക്ഷ്മണൻ
ധാരയായ്‌വീഴുന്ന കണ്ണീർ തുടച്ചഥ
ധീരനാദ്ദേവിയെത്തോണിയിലേറ്റിനാൻ


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/58&oldid=171970" എന്ന താളിൽനിന്ന് ശേഖരിച്ചത്