താൾ:Uthara rama charitham Bhashakavyam 1913.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

52 ഉത്തരരാമചരിതം.
പത്തനം തന്നിലും നാട്ടിലും വാഴുന്ന
മർത്ത്യർക്കുമേറ്റം ശുഭം ഭവിക്കേണമേ
ഇത്ഥം പലവട്ടമീശ്വരന്മാരോടു
സാധ്വീകുലോത്തമയാളിരന്നീടിനാൾ.
ദുർല്ലക്ഷണങ്ങൾ കാണുന്നതെന്താർക്കുമൊ-
രല്ലലില്ലല്ലോപരമെന്നവൾതദാ
ചൊല്ലുംവിധൌ ശുഭം താനെന്നു ധൃഷ്ടനായ്
ചൊല്ലിനാൻ ലക്ഷ്മണൻ‌നീറും മനസ്സൊടും.
ഗോമതീതീരം പ്രവേശിച്ചിതന്നങ്ങു
സീമയില്ലാത ശോകേന സൌമിത്രിയും
കാമിതസിദ്ധിയോർത്തോർത്തു വൈദേഹിയും
യാമിനി നിദ്രയെന്യേ കഴിച്ചീടിനാർ. 80
പിറ്റെദ്ദിനം പ്രഭാതേ ദേവിയെത്തേരി-
ലേറ്റി മധ്യാഹ്നംവരെ ഗ്ഗമിച്ചീടവേ
ജ്യേഷ്ഠന്റെ ശാസനം മൂലമസ്സാധ്വിയെ-
ക്കാട്ടിൽ ക്കളവാൻ തുടങ്ങുന്ന കണ്ടുടൻ
ഉൽഗതാരാവമോടും തരംഗക്കൈകൾ
പൊക്കി വീണ്ടും വീണ്ടുമുൾഭ്രമം പൂണ്ടഹോ
തൽക്ഷണം തന്നെത്തടയുന്നപോൽ മുന്നി-
ലീക്ഷിച്ചു ഭാഗീരഥിയെ രാമാനുജൻ.
ചാരുവാം ഗംഗാനദിതൻ ജലാശയം
ചാരത്തു കണ്ടു മോദിക്കുന്ന സീതയെ
നേരോടു കണ്ടോരു നേരത്തു ലക്ഷ്മണൻ
പാരമായ് ദീർഘദീർഘം ശ്വസിച്ചീടിനാൻ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/57&oldid=171969" എന്ന താളിൽനിന്ന് ശേഖരിച്ചത്