താൾ:Uthara rama charitham Bhashakavyam 1913.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അഞ്ചാം സർഗ്ഗം

ലക്ഷ്മണ നീയും സുരവർഗ്ഗവും കണ്ടു നിൽക്കെയല്ലോ സീത ചാടിയതഗ്നിയിൽ. മൈഥിലി നിർദോഷയാണെന്നു പാവക- നോതിനാൻ മാരുതദേവനു മോതിനാൻ ജ്ഞാനമേറും മുനിവൃന്ദവും ചൊല്ലിനാർ ജാനകി നിർദ്ദോഷയാണെന്നുടനുടൻ. ഏവം പരിശുദ്ധ ചാരിത്രയാകിയ ദേവിയല്ലോ യജ്ഞഭൂജാത ജാനകി. അർക്കവംശത്തിലന്യായമായീവിധം ദുഷ്‌കീർത്തിവന്നതിങ്ങെത്രയും ദുസ്സഹം വെള്ളത്തിൽ വീണ തൈലം പോൽ പരക്കുമീ- വല്ലാത്ത ലോകാപവാദത്തെ നീക്കുവാൻ സന്തതിലാഭമടുത്തുത്തതു മോർക്കാതെ സന്ത്യജിക്കുന്നുണ്ട സീതെയെയിപ്പൊഴേ ആയതിന്നാരെങ്കിലും മറുത്തോതുകി- ലായവനെന്നുടെ വൈരിയാം നിർണ്ണയം. ഞാനിദ്ദുരപവാദം ശമിപ്പിക്കുവാൻ പ്രണനെയും നിങ്ങളെയും സമസ്തവും മാനസേ ചിന്തയെന്യെ കളഞ്ഞീടുവൻ ജാനകിയെപ്പിന്നെയെന്തു ചൊല്ലേണമോ. നക്തംചരേന്ദ്രനെക്കാൽവതിന്നത്രയും യത്‌നിച്ചതോ പകപോക്കുവാൻ തന്നെഞാൻ രക്തേച്ഛകൊണ്ടല്ല ചെന്നു ചവിട്ടിയാൽ കുത്തും രുഷാ കുടിക്കുന്നതും പന്നഗം.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jaimoen എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/50&oldid=171962" എന്ന താളിൽനിന്ന് ശേഖരിച്ചത്