ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാം സർഗ്ഗം. 41
പിന്നെയും തൻഗൃഹേ കൊണ്ടു വന്നീടിനാൻ.
രക്ഷോവശയായിരുന്ന വൈദേഹിയെ-
യിക്ഷിതീശൻ നിരസിക്കാഞ്ഞതെന്തങൊ
പണ്ടവളെത്തന്നെയല്ലേ ബാലൻ ദശ-
കണുൻ മടിയിൽ വെച്ചാരാൽ ഹരിച്ചതും
പൂങ്കാവിനുള്ളിൽ ചിരം വസിപ്പിച്ചതും. 100
രാജാവു ചെയ്യുന്ന കർമ്മമല്ലോ പാര്ത്തു
രാജപ്രജകളനുസരിക്കേണ്ടതും
ആകായാൽ തങ്ങടെ പത്നിമാർ തെറ്റുകൾ
ചെയ്കിലെല്ലാം സഹിച്ചീടണം സർവരും.
ഇത്തരമോരോവിധം വചനങ്ങളെ-
പ്പത്തനസീമ്നി വാഴും ചിലമാനുഷർ
നാട്ടിലുമോരോ നഗരത്തിലും മഹാ-
ധാർഷ്ഠ്യമോടും പറഞ്ഞീടുന്നു ഭൂപതേ,
വജ്രതുല്യാക്ഷരവ്യുഹങ്ങളാകിയ
ഭദ്രന്റെ വാക്കുകളിത്തരം കേൾക്കവേ
വീർത്തുവീർത്തേറ്റം വിവശനായ് മന്നവൻ
മൂർച്ചിച്ചു വിഷ്ടരേ ചാഞ്ു വീണീടിനാൻ,
വമ്പിച്ചൊരായാസകുടാഹതിയേറ്റു
സന്തപ്തലോഗം പിളരും കണക്കഹോ
ഹന്ത വൻദുഷ്കീർത്തിവന്നേറ്റു വൈദേഹി-
ബന്ധുവിൻചിത്തം പിളർന്നിതേറ്റം തദാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |