88 ഉത്തരരാമ-ചരിതം.
ചെല്ലുന്ന കാണ്മതിന്നുണുമേ കെഴതുകം
അല്ലാതെ മറ്റൊന്നിലും കൊതി തോന്നുന്ന-
തില്ലേതുമേ മമ നാഥാ ദയാനിധേ!
എന്നതു കേട്ടു തെളിഞ്ഞരുൾ ചെയ്തിതു
മന്നവൻതാനും മധൂരാക്ഷരം തദാ.
നാളീകലോചനേ പുണ്യാശ്രമങ്ങലിൽ
നാളെഗ്ഗമിക്കാമതിനില്ല സംശയം
നിർമ്മലന്മാരാമവരെ വന്ദിച്ചുടൻ
കലമഷം തീരുമനുഗ്രഹമേറ്റുകൊ-
ണ്ടുന്മേഷമോടു പോന്നീടാം യഥാസുഖം.
ഭർത്താവിവണ്ണം കനിഞ്ഞു ചൊല്ലുംവിധൊ
ഭർത്തൃവ്രതയായ ദേവിതന്നാനനം
മിത്രോദയേ നവപൂണ്ഡരീകം പോലെ-
യുദ്ധാതാമോദാൽ തെളിഞ്ഞു കാണായിതേ.
ഗർഭങാരശ്രാന്തയായൊരപ്പത്നിയെ-
യുൾപ്രേമമോടാശ്വസിപ്പിച്ചനന്തരം
തൽപൂരമൊക്കവേ കാണ്മതിന്നായുട-
നഭ്രംലിഹസൌധമേറിനാൻ മന്നവൻ. 40
വാണിജ്യസമ്പൂർണ്ണമാം രാജവീഥിയും
തോണികളെങ്ങുമേ തിങ്ങും സരയുവും
നാനവിലാസികൾ വാഴുമാരാമവും
ചേർന്നു കണ്ടു ബോദിച്ചാൽ നൃപോത്തമൻ.
അന്നേരമങ്ങു രാജേന്ദ്രന്റെ സന്നിധൊ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |