ഉത്തരരാമചരിതം.
ഉത്തമന്മാരായുള്ള സോദരരൊത്തു വാഴും
പൃഥ്വീപാലകനായ രാഘവനരേശ്വരൻ
ശക്തികൾ മൂന്നിനൊടും ചേർന്നൊരു നയം സാക്ഷാൽ
മൂർത്തിമത്തായതാണെന്നോർത്തിതങ്ങെല്ലാവരും.
ഉൽക്കടമാകും പ്രതാപോർജ്ജിതംകൊണ്ടുമേറ്റ-
മഗ്ര്യശീലാദികൊണ്ടുമാരഘുവംശാധിപൻ
ഉഗ്രസത്വൌഘരത്നപൂർണ്ണമാം കടൽ പോലെ
യത്യന്തം ഭീമകാന്തനായിതു സകലർക്കും.
മന്നവനെന്നപോലെ ധർമ്മിഷ്ഠനായീടണം
മന്നവന്നെന്നപോലെ വിജ്ഞാനമുണ്ടാകേണം
എന്നേവമെല്ലാഗ്ഗുണമാശംസീച്ചിടുമ്പോഴും
മന്നവനായിത്തീർന്നു ദൃഷ്ടാന്തമേവർക്കുമേ.
നിർവ്യാജസ്നേഹവാത്സല്യാദികൾകൊണ്ടും പരം
സർവ്വദാ സന്മാർഗ്ഗത്തിൽ നയിക്കുന്നതുകൊണ്ടും
ഉർവരാപതിയായ രാഘവനരേന്ദ്രനെ-
സ്സർവരും ജഗൽപിതാവെന്നുതാനോതീടിനാർ.
ഇഷ്ടനായതു ഞാൻ താൻ ഭൂപതിക്കെന്നേറ്റവും
ഹൃഷ്ടരായ് പ്രജകളിലേവരുമോർത്തീടിനാർ.
പുഷ്ടനാം ചന്ദ്രന്നാമ്പൽവർഗ്ഗത്തിലെന്നപോലെ
ശിഷ്ടനാം നൃപേന്ദ്രനുഭേദമില്ലൊരാളിലും.
നിത്യവും ധർമ്മാസനേ വാണുകൊണ്ടവനീശ-
നുത്തമന്മാരാമമാത്യന്മാരുമായിച്ചിരം
ഇത്തരം ലോകകാര്യമാകവേ വീക്ഷിച്ചഥ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |