മൂന്നാം സർഗ്ഗം
ജീർണ്ണമാകുവാൻ മമ സംഗതി വന്നീടണം.
പ്രത്യുപകാരം ചെയ്‌വാനോർത്തീടും നരനാപ-
ത്തെത്തുന്നകാലം പാർത്തുകോണ്ടല്ലോ വസിപ്പതും
മിത്രമേ ഭവാനാപത്തെത്തുകയെന്നുള്ളതു
ചിത്തത്തിലോർക്കപോലും പൊറുക്കാവതല്ല മേ.
ദീനന്മാർക്കേവമുപകാരങ്ങൾചെയ്തുംകൊണ്ടു
ക്ഷോണൈയിൽ നീണാൾ വാണീടുക നീ മഹാമതേ,
കാരുണ്യബാഷ്പം പൊഴിഞ്ഞിങ്ങിനെയോതും രഘു-
വീരനെത്തൊഴുതാഞ്ജനേയനു മുണർത്തിച്ചാൻ.
നാഥ നിൻചരിതങ്ങളുള്ള കാലത്തോളം ഞാ-
നാദരാലതു കേട്ടു മോദിച്ചു വാണീടണം
ആയതിന്നനുഗ്രഹിച്ചീടുക വിഭോ! സീതാ
നായക! മറ്റൊന്നിലുമില്ലെനിക്കഭിലാഷം.
ഏവരുമാമഹാത്മാക്കൾ ചൊല്ലീടുന്നതുനേര-
മേവരും നന്നു നന്നെന്നുച്ചത്തിലാർത്തീടിനാർ.
മാനവേന്ദ്രനെപ്പിരിയുന്നതു ചിന്തിച്ചുഴൽ
മാനസേ തിങ്ങി മുഖം വാടിയങ്ങനന്തരം
വാനരനിശാചരവൃന്ദങ്ങളെല്ലാമതി-
ദീനരായ് ശിരസ്സിങ്കലഞ്ജലി കൂപ്പീടിനാർ
മന്നോർമന്നനും കാരുണ്യാശ്രുക്കൾ പൊഴിച്ചുകൊ-
ണ്ടെന്നുമേ മറക്കാതമട്ടവരെല്ലാരെയും
നന്ദിച്ചു കടാക്ഷിച്ചു പുഞ്ചിരി തൂകീടിനാ-
നൊന്നിച്ചു സാഷ്ടാംഗമായ് നമിച്ചൊരവർകളും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarathkcm എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |