താൾ:Uthara rama charitham Bhashakavyam 1913.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്തരരാമചരിതം

ചേതസ്സു പോകാതെഴും മട്ടു നിൻസദാചാരം
ലോകത്തിലെല്ലാം ചേർത്തു ലങ്കയിൽ ചിരം വാൾക
പാകശാസനനമരാലയേ വാഴുംപോലെ.
എന്നെയുമർക്കാത്മജൻതന്നെയും ദിനംതോറു-
മൊന്നകതാരിൽ സ്മരിക്കേണമേ മുദാ ഭവാൻ.
ഇത്തരം പറഞ്ഞവർ നിൽക്കുന്നനേരം വായു-
പുത്രൻ വന്നവനീശൻതൻപദേ വീണീടിനാൻ.
ഗൽഗദം പൂണ്ടു കാക്കൽ കിടക്കുമവൻതന്റെ
മൂർദ്ധനി വീണു രാമബാഷ്പവുമേറ്റം തദാ.
മോദവുമാശ്വാസവും വരുമാറെഴുനേൽപ്പി-
ച്ചാദരാലുടൻ പുൽകിയനോരനന്തരം
ചാരുഹാരാഢ്യരത്നമാല്യത്തെക്കഴുത്തിൽനി-
ന്നൂരി രാഘവൻ ഹനുമൽഗളേ ചേർത്തീടിനാൻ.
ശാരഭത്തിങ്കളൊത്ത താരകാഗണംകൊണ്ടു
ചാരുതചേരും വിഷ്ണുപദമെന്നതുപോലെ
ഹാരഭൂഷിതവൈരമാലകൊണ്ടതുനേരം
പാരം ശോഭിച്ചു മാരുതാത്മജവക്ഷസ്ഥലം.
വന്ദിച്ചു കയ്യും കൂപ്പി നിന്നീടുമവനോടു
മന്നവേശ്വരൻ പിന്നെയരുളിച്ചെയ്താനിദം.
സമ്മതേ! ജഗൽപ്രാണനന്ദന! ഭവാനെനി-
ക്കന്നന്നു ചെയ്തോരുപകാരങ്ങളോരോന്നിനും
പുണ്യാംബുരാശേ കപിവീര മൽപ്രാണങ്ങളെ-
ത്തന്നെ ഞാൻ നൽകീടിലുമേതുമേ മതി വരാ.
നിന്നുപകാരമെന്നുമെന്നിൽതാനിരുന്നങ്ങു


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sarathkcm എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/31&oldid=171941" എന്ന താളിൽനിന്ന് ശേഖരിച്ചത്