ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാം സർഗഗം
രാജരാജേന്ദ്രനായ രാഘവൻ മഹാമതി
രാജാക്കന്മാരെയെല്ലാം വഴിപോൽ മാനിച്ചുടൻ
രാജമാനമാം മഹാനഗരം ദർശിച്ചുകൊ-
ണ്ടാദരാൽ പ്രദക്ഷിണം ചെയ്‌വതിന്നൊരുങ്ങിനാൻ.
വെൺതിങ്കളൊക്കും രുചിയെങ്ങുമേ ചിന്നീടുന്ന
വെൺകൊറ്റക്കുടതഴതാലവൃന്തങ്ങളോടും
വെഞ്ചാമരങ്ങൾ മന്ദം വീയിടുന്നഴകോടും
കാഞ്ചനരഥേ വിളങ്ങീടിനാൻ രഘൂത്തമൻ.
താപസവേഷം ധരിച്ചീടിനപോതും നിജ-
ശോഭകൊണ്ടേറ്റം മനോഹരനായിരുന്നവൻ
ഭൂപതിവേഷം പൂണ്ടനേരമങ്ങുണ്ടായ്‌വന്ന
ശ്ശോഭയെക്കുറിച്ചെന്തൊന്നുരചെയ്തീടേണ്ടു ഞാൻ
വീഥികളെല്ലാമതിചിത്രമായ് വിതാനിച്ചു
ചാതുർയ്യമേറും പലശില്പകൗശലങ്ങളും
ദീപമാല്ല്യാദികളും സുഗന്ധദ്രവ്യങ്ങളു-
മാദരപൂർവം നിറച്ചീടിനാർ പുരജനം
ആനതേർതുരഗാദിവാഹനസമൂഹവും
മനുഷനിശാചരവാനരസൈന്യങ്ങളും
ആനന്ദത്തിരതിങ്ങും മാറുവാഹിനി പോലെ
മാനവേന്ദ്രന്റെ മുന്നിൽ കാണായി തദന്തരേ.
സംഗീതഘോഷങ്ങളും മംഗലവാദ്യങ്ങളും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |