താൾ:Uthara rama charitham Bhashakavyam 1913.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

20 ഉത്തരരാമചരിതം

കുടതഴകൾ പൊങ്ങീ, പടകളൊടുമഖിലനൃപ- പടലികൾ വരുന്നപടുപടഹഹതി ദിശിദിശിമുഴങ്ങീ. പുണ്യാംബു സർവമപി ചെന്നാനയിച്ചു കപി- വൃന്ദം കുടങ്ങളിൽ നിരത്തീ, കുസുമനിരചാർത്തീ, ശുഭ സമയമെത്തീ, വിധിതനയമുഖമുനികൾ വിധിവഴിയുടൻ മഹിതവിധി സകലമമ്പൊടുനടത്തീ. ഭൂഗോളചിത്രമെഴുമാകമ്രപീഠഭുവി ലോകാഭിരാമനൃപഹീരം രഘുപതി സാദരം മരുവിയതുനേരം സ്ഫീതമുദമാർന്നു മുനി- നാഥനതികുതുകമൊടു ചെയ്തിതഭിഷേകമതുദാരം. രാജൽകിരീടമഥ രാജേന്ദ്രമൗലി മൃഗ- രാജാസനോപരിയിരുന്നൂ, സഹജരൊടുചേർന്നു, സചിവരണിനിന്നൂ, ക്ഷിതിപരുടനുടനെ യുപ- ഹൃതിയൊടധിരാജനുടെ പദതളിർ നമിച്ചഥനിരന്നു. 226

-----------------------
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/25&oldid=171934" എന്ന താളിൽനിന്ന് ശേഖരിച്ചത്