രണ്ടാംസർഗ്ഗം 19
ശാശ്വതധർമ്മാസനം പാർത്തു രാഘവൻ അശ്രുചിന്താകുലനായ്‌വണങ്ങീട്ടഥ സൽഗുരുവർയ്യനുമൊത്തിരുന്നീടിനാൻ. സൽകൃതന്മാരായ വാനരരാക്ഷസ- മുഖ്യരും മുനിമാരും മുനിപ്രൗഢരും ചൊൽക്കൊണ്ട പൗരരും സാമന്തഭൂപരു- മൊക്കവേ വന്നു നിറഞ്ഞ സഭാന്തരേ ഭക്തിയോടും ഭരതൻ രാമപാദുക- മുത്തമാംഗേ ധരിച്ചിത്തരം ചൊല്ലിനാൻ ശ്രീരാമപാദുകത്തിൻകീഴിലിങ്ങു ഞാ- നീരേഴു വത്സരം കാത്തൊരി ഭൂതലം 200 ശ്രീരാമദേവന്റെ പാദാംബുജങ്ങളി- ലാരാലിതാ സമർപ്പിക്കുന്നു സാമ്പ്രതം. ഇത്ഥം പറഞ്ഞ് സാഷ്ടാംഗം നമസ്കരി- ച്ചുത്ത്മന്മാരിലത്യുത്തമനാവൻ ചിത്തഹർഷത്തൊടാപ്പാദുകം രാവണ- ശത്രുവിൻ തൃപ്പാദേ ചേർത്തു നിന്നീടിനാൻ. അന്നേരമങ്ങു വാഴുന്നവരാകവേ കണ്ണീരിൽ മുങ്ങിയൊന്നായ് തൊഴുതീടിനാർ നന്നു നന്നെത്രയുമൽഭുത- മെന്ന് ഘോഷത്താൽ മുഴങ്ങീ സഭാതലം 210
ദണ്ഡകം
പിന്നെക്കകുൽസ്ഥ മുലമാന്യഭിഷേകമഹ- സന്നാഹധോരണി തുടങ്ങി, കൊടികളിടതിങ്ങീ.
4
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |