നന്ദനന്മാരെയനുഗ്രഹിച്ചും ചിരം
തന്മൂദ്ധ്നിൎ ബാഷ്പവഷംൎ ചൊരിഞ്ഞും മുദാ
നന്ദിച്ചുകൊണ്ടാർ മഹാരാജ്ഞിമാർ തുലോ.
പുത്രഗാത്രത്തിലുള്ള സ്ത്രവടുക്കളെ-
യാർദ്രവ്രണം കണക്കേ തലോടിത്തദാ
ക്ഷത്രാംഗനമാർ കൊതിക്കുന്ന വീരസൂ-
കീത്തിൎ മേ വേണ്ടയെന്നോത്താൎരവരഹോ
ഭത്താൎവിനെത്രയും ക്ലേശത്തിനായ്‌ത്തീന്നൎ
ലക്ഷണംകെട്ടുള്ള സീതകൂപ്പുന്നിതാ.
ഇത്ഥം പറഞ്ഞതിദീനയാം മൈഥിലി
ഭക്ത്യാ വണങ്ങിനാൾ ശ്വശ്രുക്കൾതൻപദേ.
"വത്സേ! പരിതപിക്കായ്ക നിൻ ചാരിത്ര-
ശുദ്ധിതൻ വൈഭവം മൂലമല്ലോ ദൃഢം
അത്യന്തകൃച്ശ്രമാം കായ്യംൎ സഹോദര-
നൊത്തു നിൻവല്ലഭൻ സാധിച്ചതോക്കിൎലോ."
സത്യമായ്‌ത്താൻ പ്രിയമിത്തരം ചൊല്ലിയ്ആ-
സ്സാദ്ധ്വിയെയമ്മമാരും പുണന്നാൎർ ചിരം
പിന്നെജ്ജനകജാ സോദരന്മാരൊത്തു
മന്ദം മന്ദം നടന്നാരഘുനന്ദനൻ
ഖിന്നനായ്, ചിത്രത്തിൽമാത്രമായ്തീന്നോൎരു
വന്ദ്യനാംതാതന്റെ മന്ദിരം പൂകിനാൻ.
നന്ദനന്മാക്കുംൎ തനിക്കും കുലത്തിന്നു-
മൊന്നായ്‌വിപത്തിന്നു താഞ്ചെയ്തദൂഷതം
പിന്നെയും പിന്നെയുമോത്തുൎപശ്ചാത്താപ-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |