താൾ:Thunjathezhuthachan.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു"തുഞ്ചത്തെഴുത്തച്ഛന്റെ" ജ്ഞാനം, വിദ്യാഭ്യാസം, വിദേശസഞ്ചാരം മുതലായ സംഗതികൾ ലളിതമായ ഭാഷയിൽ വിവരിയ്ക്കുകയും അദ്ദേഹത്തിന്റെ കൃതികളെപ്പറ്റി സംക്ഷിപ്തമായി വിമർശിക്കുകയും ചെയ്തുകൊണ്ടു നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നതും കേരളത്തിന്നുതന്നെ ആചാര്യഭൂതരായ "പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മാ" വവർകളുടെ പുണ്യപാദങ്ങളിൽ സമർപ്പിയ്ക്കപ്പെട്ടിരിക്കുന്നതും ആയ പ്രസ്തുതഗ്രന്ഥത്തെ കവനക്കിളികളുടെ കളകളം മുഴങ്ങുന്ന ഈ സുപ്രഭാതത്തിൽ ഇതാ ഞാൻ സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

എന്നു്
തൃശ്ശിവപേരൂർ
൧൧൦൨ കുംഭം ൨൬-ആംനു-
} കെ.കെ. രാജാ.
"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/8&oldid=171890" എന്ന താളിൽനിന്ന് ശേഖരിച്ചത്