Jump to content

താൾ:Thunjathezhuthachan.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്നുടെ മനോരഥം വാരാഞ്ഞു കോപം പൂണ്ടു
നിന്നുടെ വിദ്യയെല്ലാം നിഷ്ഫലമായ്പോകെന്നാൾ"
ഭാരതം

അദ്ദേഹത്തിൻറെ കവിതകളിൽ പാവനങ്ങളായ ഋഷ്യാശ്രമങ്ങളുടെ വർണ്ണനങ്ങൾ വളരെ സുലഭങ്ങളാണ്. അവ വായിക്കുമ്പോൾ നാം ആ അശ്രമങ്ങളുടെ അടുത്തു നിന്നു്, പ്രശാന്ത സുന്ദരവും പ്രകൃതി മനോഹരവുമായ ആ പർണ്ണശാലകളെ കണ്ടുള്ള അമിതാനന്ദമാണനുഭാവിക്കുന്നത് നോക്കുക :-

"പുഷ്പങ്ങൾ തളിരുകൾ ഫലങ്ങൾ നിറഞ്ഞോരൊ
ഷൾപ്പദശുകപികകേകികൾ നാദത്തോടും
വൃക്ഷങ്ങൾ തോറും ചുറ്റിപ്പറ്റീടും വല്ലികളും


പക്ഷികൾ മൃഗങ്ങളെന്നുള്ള ജന്തുക്കളാലും
ഇക്ഷുജംബീരകേര കദളീ വൃന്ദത്താലും
ശീതത്വസുഗന്ധത്വമാന്ദ്യാടി ഗുണം തേടും
വാതപോതങ്ങളാലും സേവ്യമാശ്രമാദേശം ".
കണ്വാശ്രമം, മഹാഭാരതം.


"സർവ്വത്തുഫലകസുമാഢ്യപാദപലതാ
സംവൃതം നാനാമൃഗ സഞ്ചയ നിഷേവിതം
നാനാപക്ഷികൾ നാദം കൊണ്ടതി മനോഹരം
കാനനം ജാതി വൈര രഹിതം ജന്തു പൂർണ്ണം
നന്ദന സമാനമാനന്ദ ദാനാഢ്യം മുനി -
നന്ദന വേദദ്ധ്വനി മണ്ഡിത മനുപമം

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/105&oldid=171807" എന്ന താളിൽനിന്ന് ശേഖരിച്ചത്