താൾ:Thirumandham kunnu vaishishyam 1913.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുണ്യംകൊണ്ട് അവിടെ കണ്ട ആട്ടങ്ങ എന്ന ഒരു കായ അറുത്തെറിഞ്ഞ് ശക്തിയുടെ അവതാരമായ ഭദ്രകാളിയെ തന്നെ തൽക്കാലം തോല്പിച്ചതായും അതിലെ ഓരോവിത്തും ഓരോ അസ്ത്രമായി അനവധി ഭൂതഗണങ്ങളെ നശിപ്പിച്ചതായും ഓരോ ആട്ടങ്ങയും ഓരോ "ബോമ്പി" നേക്കാൾ അധികം നാശവും പേടിയും ശത്രുക്കൾക്കുണ്ടാക്കിത്തീർത്തതായും കാണുന്നുവെങ്കിലും ഭദ്രകാളിയുടെ ഒടുവിലത്തെ ജയം ശക്തിക്കു തന്നെയാണ് സർവ്വഥാ വിജയം എന്നും ശക്തിയുടെ സഹായം കൂടാതെ ദേവന്മാർക്കുക്കൂടെ യാതൊന്നും ചെയു‌വാൻ സാധിക്കില്ലെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു. ഋഷികുമാരന്മാരെ തോല്പിച്ച ഭദ്രകാളി മലമുകളിലേക്കു കയറുകയും മാന്ധാതാവ് കണ്ണടച്ചു പൂണ്ടടഞ്ഞുപിടിച്ചിരുന്ന വിശിഷ്ട ശിവലിംഗം ബലാൽകാരേണ പറിച്ചെടുപ്പാൻ ശ്രീമൂലസ്ഥാനത്തു കടന്നു തൃക്കൈനീട്ടിയ ഉടനെശിവലിംഗം തനിയെ നേർപകുതിയായി പിളർന്നു കിഴക്കോട്ടുനോക്കി നിന്നിരുന്ന ഭദ്രകാളിക്ക് അഭിമുഖമായി ഒരു വലിയ തേജസ്സ് പൊട്ടിപൊങ്ങുകയും ക്രമേണ അതു ലയിച്ച് അതിൽനിന്നു സാക്ഷാൽ പാർവ്വതിയെ പരമശിവനോടു കൂടി പ്രത്യക്ഷമായി കാണുകയും ചെയ്തു.

മേപ്പടി ശിവലിംഗം അന്നും പിളർന്ന സ്ഥിതി ഇപ്പോഴും അതേനിലയിൽ തന്നെ കാണുന്നുണ്ട്. ഭദ്രകാളിക്കഭിമുഖമായ പാർവ്വതിയുടെ രൂപം പടിഞ്ഞാട്ടുതിരിഞ്ഞു കാണുകയാൽ കിഴക്കോട്ടുള്ള നടക്കു പുറമെ ഇപ്പോൾ പടിഞ്ഞാട്ടുനട ഉള്ളതാകുന്നു. എന്നാൽ ഈ വിശിഷ്ടനട വള്ളുവനാട്ടുകരെ രാജസ്വരൂപത്തിൽ നിന്ന് ദർശനത്തിന്നായി ആ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/9&oldid=171799" എന്ന താളിൽനിന്ന് ശേഖരിച്ചത്