താൾ:Thirumandham kunnu vaishishyam 1913.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പദം കല്യാണിചെമ്പട (പാട്ട്) മാന്ധാതൃ-ശൈലനിലയേ ലോകമാതാവേ? നിൻ കൃപാംമേഗതി, ബന്ധനമാകും ഭവബന്ധം നിരാകരിപ്പാൻ നിൻ കാരുണ്യമല്ലാതിങ്ങെന്തൊരുഗതി ശിവേ (മാന്ധാതൃശൈലനിലയേ) അഃഭോജസംഭവനും ശംഭുവും മുകുന്ദനും ജംഭാരിമുമ്പായ നിലിമ്പരുമനാരതം നിൻപദപങ്കജസേവകൊണ്ടനവധി ചന്തമോടങ്ങു വസിപ്പു നിതാന്തം പങ്കഹരം തവ രൂപാമൃതമെൻ ചിന്തയിലനിശം കരുതിടുവതിനു കരുണതരികമായേ ജഗദംബാ! കരുണതരിക മായേ ഭുവനതായേ മോഹനകായേ മായാമയേ (മാന്ധാതൃശൈലനിലയേ)ഓരോരോ ദുരിതങ്ങളോരാതെ ചെയ്തതെല്ലാം പാരാതെ പൊറുത്തുനിൻ കാരുണ്യാമൃതമയ നയനകമലമൊരുനേരമതെന്നിൽ കനിവോടൊന്നു കടാക്ഷിച്ചീടുവാൻ അരുതരുതതിനിഹതാമസിയാതെ കാമജനകസഹജെ പരമേശ്വരീ വിശദതരശരണ്യേ കരുണപൂർണേ ഗതി ശരണ്യേ വരണ്യേ (മാന്ധാതൃശൈലനിലയേ ലോകമാതാവേ നിൻ കൃപാം മേ ഗതി.)

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/54&oldid=171790" എന്ന താളിൽനിന്ന് ശേഖരിച്ചത്