താൾ:Thirumandham kunnu vaishishyam 1913.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചരിപ്പാനിങ്ങനുഗ്രഹിക്കേണമേ സച്ചിന്മയീസകലാർത്തിഹരേ* ത്വൽ ച്ചരണങ്ങളൊഴിഞ്ഞില്ലൊരാശ്രയം വിശ്വംഭരി! മായേ മാഹേശ്വരി* ഇച്ഛാനുരൂപേ തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* ഔഷധമൊന്നുമറിവീലഹോ മഹാ ദോഷികളായുള്ള രോഗങ്ങടെ* ദോഷമശേഷമകറ്റുവാനംബികേ ശേഷശയനപ്രിയെ ജനനി* കാഷായവർണാംബരപരിശോഭിതേ ഭീഷണസർവ്വായുധാലംകൃതെ* മംഗലശീലേ തിരുമാന്ധംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* അംഭോജമിത്രപ്രഭ പൂണ്ടരുളുന്ന ജംഭാരിവന്ദിത ശംഭുപ്രിയെ* ഗംഭീരഭൂതാദിബാധജമാംഭയം സംഭവിക്കായ്ക രിപുഭയവും* സുംഭാഹവെ മഹാഭൈരവീ! കാരണി സംഭരണീയരതേ! ഭവാനി!* സന്മയെ ദേവി തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയമാം* അന്തകദൂതരിങ്ങന്ത്യകാലത്തിങ്കൽ ഹന്ത വന്നൂക്കോടു പാശത്തിനാൽ* ബന്ധിച്ചു പാരം ഭയപ്പെടുത്തുന്നേരം എന്തൊരവലംബം നീയല്ലാതെ* അന്തകാരിപ്രിയേ നിൻ കാരുണ്യം കൊണ്ടെൻ സങ്കടം തീർത്തു തുണച്ചിടേണം* ശങ്ക കളഞ്ഞു തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയ മാം* അമ്മേ! ഭഗവതി പാഹിമാം പാഹിമാം ലോകാംബികേ പരിപാലയ മാം*കന്മഷനാശിനി പാഹിമാം പാഹിമാം മംഗലാംഗി പരിപാലയ മാം* ദുർഗേ ഭഗവതി പാഹിമാം പാഹിമാം മുക്തിപ്രദേ! പരിപാലയ മാം*പഹിമാം പാഹി തിരുമാന്ധംകുന്നെഴുമമ്മേ ഭഗവതി പാലയ മാം*

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/53&oldid=171789" എന്ന താളിൽനിന്ന് ശേഖരിച്ചത്