താൾ:Thirumandham kunnu vaishishyam 1913.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

8. ഐയ്യയ്യോ തനു നാശകാലസമയ-

ത്തേറുന്ന രോഗങ്ങളെൻ

മെയ്യിൽചേർന്നതിദീനനായുഴലുമ-

ന്നേരത്തുകാർത്ത്യായിനീ

പൊയ്യല്ലേ യമദൂതർവന്നുകയറീ-

ട്ടൂക്കോടു താഡിക്കുവാൻ

കൈയ്യോങ്ങുമ്പൊഴുതാശുകാത്തരുളുകെൻ

മാന്ധാതൃശൈലേശ്വരീ!

9. ഓരോരോദുരിതംമയാകൃതമതി-

ന്നെല്ലാംക്ഷമിച്ചീടുവാ-

നാരാരുള്ളതഹോജഗൽജനനിനി-

യല്ലാതെമറ്റൊരുമേ

നേരോടെൻമനതാരിലുളളതിതരാം

താപത്തെനീക്കിദ്രുതം

കാരുണ്യാമൃതവാരിധേകരുകൃപാം

മാന്ധാതൃശൈലേശ്വരി!

10. ഔദുംബദ്രുമപുഷ്പവൽസുകൃതമൊ-

ട്ടില്ലാതെവന്നുത്ഭവി-

ച്ചേതാനും ചിലപാതകങ്ങളറിയ-

പ്പോകാതെചെയ്തീടിലും

മാതാവാകിയനീയറിഞ്ഞുകരുണാ

സാകം ക്ഷമിച്ചിന്നു മാം

മാതംഗീ പരിപാലയാ ഭഗവതീ

മാന്ധാതൃശൈലേശ്വരി!





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/49&oldid=171784" എന്ന താളിൽനിന്ന് ശേഖരിച്ചത്