താൾ:Thirumandham kunnu vaishishyam 1913.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


5.ഉൾക്കാമ്പിൽ തവ പാദപത്മയുഗള- ധ്യാനത്തിനൂനം വരാ- തുൾപ്പൂവിൽ കരുണാം വിധേഹി മലർ ബാ- ണാരി പ്രിയേ ശാംഭവി വായ്ക്കുന്നർത്ഥകളത്രപുത്രസദന- ഭ്രാന്ത്യാദിദുഃഖാംബുധൗ ചേർക്കാതാശു കരേറ്റുകദ്രിതനയേ മാന്ധാതൃശൈലേശ്വരീ!

6.ഊക്കേറുന്നൊരു രക്തബീജരുധിരം പാരം കുടിച്ചശ്രമം ഉൾക്കോപത്തൊടെതൃത്തവൻ പടയൊടു- ക്കീർഷ്യാട്ടഹാസത്തൊടും ദിക്കൊക്ക പരിചോടു കാത്തു കരുണാ പൂരേണ കാണുന്നവർ- ക്കൊക്കെസ്സൽഗതിയേകുമംബികേ മാന്ധാതൃശൈലേശ്വരീ!

7. എൻ താപങ്ങളശേഷമങ്ങറുതിചെ- യ്തമ്പോടു ശങ്കാപഹം മാന്താർബാണകൃതാന്തലാളിതപദേ മായേ പരിത്രാഹി മാം ചെന്താർമാനിനി ദേവി നിൻ കരുണയൊ- ന്നദ്ദ്യൈവ നൽകീടുവാൻ കിന്തേ ശങ്കരി താമസം ഹി വരദേ മാന്ധാതൃശൈലേശ്വരീ!

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/48&oldid=171783" എന്ന താളിൽനിന്ന് ശേഖരിച്ചത്