താൾ:Thirumandham kunnu vaishishyam 1913.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2. ആനന്ദാമലവിഗ്രഹേ ഗിരിസുതേ കാരുണ്യപൂർണേക്ഷണേ സാനന്ദം ഭുവനാവനൈകനിരതേ സർവ്വാപദുദ്ധ്വംസിനീ ആനന്ദേനഭജിപ്പവർക്കനുദിനം സർവ്വേഷ്ടദേശാശ്വതേ നൂനം നിൻ പദഭക്തിദേഹി ജനനീ മാന്ധാതൃശൈലേശ്വരീ!

3. ഇക്കാണായ ജനത്തിനും ഹരിഹര- ബ്രഹ്മാദികൾക്കും ശിവേ ദിക്പലാദി ചരാചരാബ്ധിനിതരാ- മന്യത്ര സർവ്വത്തിനും തൃക്കാലാശ്രയമേവതേ അഭയദേ കാരുണ്യപൂർണേ ക്ഷണാൽ തൃക്കൺ പാർക്കണമെന്നിലാർത്തി ഹരണേ മാന്ധാതൃശൈലേശ്വരീ!

4. ഈരേഴും ഭുവനത്തിനാർത്തിയകമേ ചേർത്തും സുരേശാദികൾ- ക്കാരണ്യം ഗതിയാക്കിനാകമവിളം- ബം പൊടിച്ചൂക്കെഴും ശുരൻ മൂഢധിദാരികാസുരവധം ചെയ്തിന്ദ്രനെത്രാണനം പാരം ചെയ്തൊരു ഭൈരവീ ഗതി ശിവേ മാന്ധാതൃശൈലേശ്വരീ!

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/47&oldid=171782" എന്ന താളിൽനിന്ന് ശേഖരിച്ചത്