താൾ:Thirumandham kunnu vaishishyam 1913.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

7. പാർത്താലത്യന്തദുഃഖാംബുധിയതുതരണം-

ചെയവതിന്നാർത്തഭക്ത്യാ

കാർത്ത്യായിന്ന്യംപദാംഭോരുഹഭജനമൊഴി

ഞ്ഞില്ലമറ്റേകമർഗ്ഗം

പേർത്തുംകീർത്തിച്ചിടുന്നീത്രിഭൂവനമഖിലം

കാത്തുകൊണ്ടാത്തമോദം

കീർത്ത്യാമാന്ധാതൃശൈലോപരിലസദമല-

ശ്രീഭദ്രകാളിംഭജേ.

8. ചിന്താകല്പിതമീപ്രപഞ്ചവിഷയം

ചിന്തിച്ചുമേവുന്നെനി

ക്കെന്തെല്ലാം ഹൃദിചിന്തയുണ്ടുസതതം

മാന്ധാതൃശൈലാലയെ

സന്താപംമനതാരിലേന്തുമൊരുനാൾ

സന്തോഷമുണ്ടായ് വരും

എന്തായാലുമിനിക്കുനിന്തിരുവടി

ത്താരാണൊരാലംബനം

9. കല്യശ്രീകലരുന്നബാലമിഹിര-

പ്രോല്ലാസകാന്ത്യാലസി-

ച്ചല്ലിത്താർശരനാശനപ്രണയിനീ

മാന്ധാതൃശൈലേശ്വരി!

ഉല്ലാസേനജഗത്തശേഷമവനം

ചെയ്യുന്നചില്ലീയുഗ-

ത്തെല്ലാലല്ലലകത്തിടട്ടെവരമേ

കട്ടേവരട്ടേശുഭം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/45&oldid=171780" എന്ന താളിൽനിന്ന് ശേഖരിച്ചത്