താൾ:Thirumandham kunnu vaishishyam 1913.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-2-


ച്ഛന്ദലീല“യോടുകൂടിയ ആയ മഹാമായയുടെ തേജസ്സ് വിളങ്ങി പ്രത്യക്ഷമായി. കണ്ടുവരുന്ന കേരളത്തിന്റെ മദ്ധ്യഭൂമിയിൽ കിടക്കുന്നതുമായ അങ്ങാടിപ്പുറത്ത് തിരുമാന്ധാം കുന്ന് ക്ഷെത്രത്തിന്റെ സ്ഥലപുരാണം ഏതുവിധമെങ്കിലും സമ്പാദിച്ച് പൊതുജനങ്ങളുടെ അറിവിന്നും ഭക്തിവിശ്വാസവർദ്ധനയ്ക്കും ഹേതുവാക്കിത്തീർപ്പാൻ അച്ചടിപ്പിച്ചു പ്രസിദ്ധമാക്കിത്തീർക്കണമെന്ന ഉദ്ദേശത്തോടുകൂടി അനവധി ചിതൽ പുരകളിലും മറ്റും തിരയിപ്പിച്ചും വെറെ വിധത്തിൽ അന്വേഷിച്ചും ഭഗ്നാശനായിരിക്കുന്ന അവസരത്തിലാണ്‌ ഒരുനാൾ ടോട്ടൻ ഹാം സ്കൂൾ എന്ന പ്രസിസ്ഷമേറിയ മങ്കട സ്കൂളിലെ ഹെഡ്മാസ്റ്റരോടും മറ്റും കൂടി ഈ കഴിഞ്ഞ തുലാമാസം 1-ം നു മേപ്പറ്റി പുണ്യക്ഷേത്രദർശനം പതിവുപോലെ ചെയ്തത്. അവിടെവച്ച് മേപ്പറ്റി ആഗ്രഹം പറഞ്ഞ ഉടനെ വയോവൃദ്ധന്മാരാൽ എനിക്ക് ഉപദേശിച്ചുകിട്ടിയ സ്ഥലപുരാണകഥയെ എന്നോടുചോദിച്ച് അദ്ദേഹം മനസ്സിലാക്കുകയും ഒരു ”ശതകം“ ഉണ്ടസക്കിത്തരാമെന്ന് ഏല്ക്കുകയും ചെയ്തു. അന്നു ഞാൻ അതിനെ അച്ചറ്റിപ്പിക്കാമെന്ന് ഏറ്റതിന്നനുസരിച്ചാണ്‌ ഇങ്ങിനെ ഒരു ചെറുപുസ്തകം ഭഗവതിയുറ്റെ കാരുണ്യത്താൽ മാന്യന്മാരുറ്റെ മുമ്പാകെ ഹാജരാക്കുവാൻ സംഗതിവന്നിട്ടുള്ളതെന്നു ആദ്യമായി അറിവാക്കട്ടെ.

എന്നാൽ ആ സമയത്ത് ഇതിന്ന് ഒരു മുഖവുര വേണ്ടിവരുമെന്നോ ആ ഒരു വലിയ ചുമതല മിസ്റ്റർ ചാത്തൻ നായർ എന്നിൽ വെക്കുമെന്നോ ലവലേശം വിചാരമുണ്ടായിരുന്നില്ല. എനിക്ക് ഇത്ര പ്രിയമെറിയ ഒരു പുസ്തകത്തിന്ന് മുഖവുര എഴുതുവാനു ഭാഗ്യം ഗ്രന്ഥകൎത്താവ്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/4&oldid=171774" എന്ന താളിൽനിന്ന് ശേഖരിച്ചത്