താൾ:Thirumandham kunnu vaishishyam 1913.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


--19--


78 ഒരുഫലമെറിയുമ്പോളായതിങ്കന്നുചിത്രം ധരമുഴുവനെമായ്ക്കാനൂക്കുകൂടുന്നൊരേകം ശരമതിലതുപോലെക്കോടികൂരമ്പുതൃത്താർ വരഫലമവയപ്പോളാട്ടകംബോമ്പുതുല്യം

79 മലമുകളതിൽനിന്നങ്ങാട്ടകാസ്ത്രംവരുമ്പോൾ ചിലതലകളറുന്നൂകൺകളോട്ടപ്പെടുന്നൂ പലപടതുലയുന്നൂസൈന്യമങ്ങോടിടുന്നൂ മലയടിയതിൽനൃത്തംചെയ്തിടുന്നൂകബന്ധം.

80 ഗിരിയുടെയടിയിങ്കന്നസ്ത്രവർഷങ്ങൾമേൽപ്പൊ-ട്ടൊരുഫലമതുചെയ്യുന്നില്ലയെന്നല്ലകഷ്ടം മരവിരിധരർകീഴ്പ്പൊട്ടൊഴുക്കിൽവീക്കുന്നൊരേറാൽ പെരിയപടനശിക്കുന്നെന്നുകണ്ടങ്ങുകാളീ.

81 കരിമുകിലൊളിവേണീക്രോധതാമ്രാക്ഷയായി ട്ടെരികനൽചിതറുന്നാഫാലനേത്രമ്മിഴിച്ചാൾ ഗിരിമുകളിൽ വസിക്കും മാമുനീസൈന്യമെല്ലാ-മിരുനിമുഷമടച്ചാർകണ്ണുജ്യോതിസ്സുകുത്തീ.

82 ഇളകിപടയടിങ്കന്നേറ്റിമൂർദ്ധാവിലപ്പോൾ കളഭമതുമരിമ്പേക്കാട്ടുമാറങ്ങുകഷ്ടം പളപളവിലസുന്നാപള്ളിവാളുംകിലുക്കി-ഗ്ഗളമതുകളറുത്താൽഭദ്രകാളീതദാനീം.

83 യതിപടകൾമരിക്കുന്നപ്പോഴപ്പോൾജനിക്കും മതിധരനുടെഭക്ത്യാപോർക്കുവീണ്ടുംഗമിക്കും ഇതിരണമൊരുപോലെച്ചെയ്തിതീരേഴുനാളും ജിതരവരെവരെന്നാത്തീർച്ചയില്ലാതെതന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/36&oldid=171770" എന്ന താളിൽനിന്ന് ശേഖരിച്ചത്