താൾ:Thirumandham kunnu vaishishyam 1913.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--17--


66 മനമതിലിതിചിന്തിച്ചങ്ങുവേഗേനപോയ- മ്മുനിവസതിയതാകുന്നോരുമന്ധാതൃശൈലേ ഘനതതിതടയുന്നാപ്പൊക്കമോടങ്ങുകണ്ടാ- രനവധിഫലവൃക്ഷം പൂത്തുകാച്ചുംതളിർത്തും.

67 പടയടവിസമാനംനാലുപാടുംവളഞ്ഞാ- രടിയതിൽമലമേലായ്നൊമ്മളുംകഷ്ടമയ്യോ മടുമൊഴിമണിയാകുംനാരിസൈന്യാധിപത്യം പടുതയൊടുവഹിക്കുന്നാരുവാനീസമർത്ഥാ.

68 ബലമതുകുറവാകുംശിഷ്യസംഘങ്ങൾചന്ദ്ര- ക്കലധരനുടെഭക്തൻതന്നൊടിത്ഥംപറഞ്ഞാർ മലമുകളിലിരുന്നാൽ ചാകുമേനമ്മളൊക്കെ ഖലപടനടുവിട്ടങ്ങെങ്ങിനേപോവതുംഭോ!

69 മുനികളുടെവിഷാദംകേട്ടനേരംയതീന്ദ്രൻ മനമതിലതിദുഃഖംതിങ്ങിവിങ്ങിക്കവിഞ്ഞു കിനിവതുനയനത്തിൽക്കൂടിയായപ്പൊളോർത്താ- നിനിമമമതിഖേദാൽകാര്യമെന്തന്നതപ്പോൾ.

70 പിണയുമെമരണംമേയുദ്ധമേൽക്കായ്കിലിന്ന- ങ്ങണയുമൊജയമെന്നുംശങ്കയുദ്ധത്തിനേറ്റാൽ ഗുണമതുരണമെന്നാംനീതിയിത്ഥംവരുമ്പോൾ തുണമമശിവലിംഗംകാത്തിടുംനിത്യവുംമേ.

71 കരളതിലിതിചിന്താക്രാന്തനായ്ശിഷ്യരോടാ- യരുളിരണമതേല്പാനൊത്തുപോവിൻവരുന്നേൻ മരവിരിവശറീയുംയോഗദണ്ഡുംധരിപ്പിൻ വരകുശകടയെല്ലാമിങ്ങെടുപ്പിൻനടപ്പിൻ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/34&oldid=171768" എന്ന താളിൽനിന്ന് ശേഖരിച്ചത്