താൾ:Thirumandham kunnu vaishishyam 1913.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-16- 61കൈലാസംവിട്ടിറങ്ങീഹിമഗിരയടിയിൽ ഭൂതസൈന്യംപരന്നൂ കാലേനീപാളരാജ്യേവനഭുവിയൊരുനാൾ പാർത്തുപിററന്നുസൈന്യം മാലാററുംഗംഗതാന്നീരണകതുകമൊടും ഹേഹയംചെന്നുചേർന്നൂ കാലാററാൻനർമ്മദാസൽപുളിനമതിലഹോ വാണിതന്നെത്തെരാത്രി 62 സാകംപകല്പതിയുദിപ്പതുകണ്ടുപോയ്സ്വർ- ല്ലോകംകരിപ്പതിനുരാവണകുംഭകർണ്ണർ പാകാരിവൈരികൾപുരാതപസാചരിച്ചാ ഗോകർണ്ണമെത്തിമതിമൌലിപദംനമിച്ചു. 63 ദിനപതിയുദയേപോയ്ക്കേരളംചേർന്നുകണ്ടാർ വനഭുവിമലയാളംമൂന്നുകണ്ണൻവരത്താൽ അനുപമഗുണമുള്ളാമൂന്നുകണ്ണൻഫലങ്ങ- ളനവധിയുളവാക്കുംകൊമ്പുകൂടാത്തവൃക്ഷം 64 അതിധനമിതിനിത്യാനാട്ടുകാർക്കൊക്കെനല്കു- ന്നതിനുവഴിനിനക്കംകേരളക്കല്പകത്തെ ശതമഖതരുവാകുന്നോരുസന്താനമീക്ഷി- പ്പതിനൊരിടലഭിച്ചാൽകേണുകോണിൽക്കുണുങ്ങും. 65 ഇതിപലവിഭവങ്ങൾക്കിങ്ങുകിംമൂലമെന്നെ- ങ്ങതിബലമൊടുശങ്കാഭദ്രകാളിക്കുദിച്ചൂ മതിമുഖിധരലിംഗംഭുവിൽനാകംപണീച്ചോ കൊതിമമപെരുകുന്നൂവാണിടാനെന്നുമിപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/33&oldid=171767" എന്ന താളിൽനിന്ന് ശേഖരിച്ചത്