താൾ:Thirumandham kunnu vaishishyam 1913.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

---15--

58 പടപടലങ്ങളടുത്തിടതിങ്ങിയൊ- രടവികണക്കവർപർവ്വതമതിലായ് പൊടിയതുമൂടലുമഞ്ഞുകണക്കിടി- യൊടുസമമട്ടഹസിച്ചിതുപടയും കടുകടെപല്ലുകടിച്ചുനടന്നൊരു നടയുടെശബ്ദകഠോരതചെവിയിൽ കിടികടുവാഹരികേട്ടുഭയാൽകിടു- കിടെവിറയാലൊളിവായ്മലഗുഹയിൽ.

59 ധിടിധമൃദംഗപെരുമ്പറഭേരിക- ളുടെനിനദംപടഹദ്ധ്വനികഠിനം. പടുതയിൽശംഖുകൾകൊമ്പുകൾകാഹള- മിവകൾവിളിച്ചുമുഴക്കിയുമവിടെ നടയെടഭേകമെതൃപ്പൊരുസുന്ദര- നയനയിടംതിരിനോക്കെടപലതിൽ പടകളിദംപലവാക്കുപറഞ്ഞവ- രവിടെനിറഞ്ഞിതഹോമലമുകളിൽ.

60 അളവുകവിഞ്ഞൊരുനീളമൊടുംവെളു- വെളെവിലസുംഗിരിതന്നുടെമുകളിൽ കളകളയെന്നിളികൂട്ടിനടന്നവ- രതിമദമൊടുപുളച്ചതിഭയദം. തെളുതെളെദംഷ്ട്രകടിച്ചുചുടുംകടു- രുധിരമതിൽകൊതിമാറിടുവതിനായ് വളരെദിനംനഹിതാമസമെന്നിതി പലതുമുരച്ചുനടന്നിതുപടയും.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/32&oldid=171766" എന്ന താളിൽനിന്ന് ശേഖരിച്ചത്