താൾ:Thirumandham kunnu vaishishyam 1913.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


--14--


52 കദനമിതിശിവൻശ്രവിച്ചുപാരം വദനമതങ്ങുകറുത്തുരച്ചിതേവം ത്വദഭിമതമതോകൊടുത്തതിങ്ങും വദതിരിയെത്തരുവാനുരപ്പതിന്നു.

53 അനുചിതമതുഞാനുരക്കയില്ലാ മനുജനുപോലുമതെത്രനിന്ദ്യമാകാ മുനിയൊടിനിനിനക്കുവേണമെങ്കിൽ കനിവുവെടിഞ്ഞതുപോയിവാങ്ങിയാലും.

54 ഇതിപശുപതിതന്റെവാക്കുകേട്ടും നുതിവചനാൽമുനിചേർത്തനാശമോർത്തും. മതിമുഖിശിവഭദ്രകാളിഭൂത- പ്പതിയവളെത്വരിതംവരുത്തിയോതീ.

55 ബലവതിയിതുകേൾക്കഭൂതനാഥേ! പലഗുണമുള്ളൊരുശൈവലിംഗമിപ്പോൾ ഖലമതിമുനികയ്ക്കലാക്കിവീക്കീ പലനുതിവാക്കുകളെപ്പറഞ്ഞുകഷ്ടം!

56 ചതിയനൊടതിനെത്തിരിച്ചുമേടി- പ്പതിനുഗമിക്കപടുത്വമേറുവോളെ അതികരബലമുള്ളഭൂതസൈന്യ- പ്പതികളൊടൊത്തുമടിച്ചിടാതെവേഗം.

57 മടുമൊഴിയുടനേകൊടുത്തൊരാജ്ഞാ വടിവൊടുകേട്ടടികൂപ്പിഭൂതജാലം പടപതികളവർനന്ദിഭൃംഗിഭൃംഗീ- രടിയരിയന്തകരൊത്തുവന്നുകൂടീ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/31&oldid=171765" എന്ന താളിൽനിന്ന് ശേഖരിച്ചത്