താൾ:Thirumandham kunnu vaishishyam 1913.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                   -13-


46
ശൌര്യാബ്ധികന്നിൻസുതയായനാൾതൊ-
ട്ടാര്യാഭജിക്കുന്നൊരുശൈവലിംഗം
മര്യാദയോർക്കാതെകളഞ്ഞുവല്ലോ
കാര്യം പറഞ്ഞാൽ മുഷിയും ഭവാനും.

47
ഇയ്യാഴിപൻപോലുമഹോകുടുങ്ങീ
വയ്യാതെയാം സേവകരാകയെങ്കിൽ
അയ്യത്തെയാചിപ്പവനെക്കുറ്റുക്കാൻ
വയ്യാത്തവൻഭൂവതിലാരുപിന്നെ.

48
മുട്ടുന്നുരോഗാലനിശംശരീരി
തട്ടുന്നുദുഃഖമ്മനുജർക്കുസർവ്വം
പൊട്ടുന്നുഹൃത്താവിഷയിക്കുമുട്ടാൻ
മുട്ടുന്നുനീയിന്നിഹഭക്തരാലും.

49
കരുണതവപെരുത്തുഭക്തർക്കായ്
വരദകൊടുത്തുകൊടുത്തൊടുക്കമിപ്പോൾ
കരമതുകൾ മലർത്തിയാചകത്താൽ
പുരഹരനീദിവസംകഴിച്ചിടുന്നൂ.

50
കുമതികൾ മനസ്സിലാക്കാ-
തമലരതെന്നുനിനച്ചുനല്കിസർവ്വം
അമളിയതുപിണർപ്പതോർത്തിടുമ്പോൾ
മമസുമനേർമതിവെന്തുനൊന്തിടുന്നു.

51
എന്തൊന്നുചൊല്ലേണ്ടുപൊറുക്കവയ്യാ
സ്വാന്തേവിഷാദമ്മമശൈവലിംഗം
മാന്ധാതൃഭൂദേവനൊടിങ്ങുവാങ്ങി-
ച്ചെന്താർശരാരേതിരിയെത്തരേണം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/30&oldid=171764" എന്ന താളിൽനിന്ന് ശേഖരിച്ചത്