താൾ:Thirumandham kunnu vaishishyam 1913.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ശ്രീമാന്ധാതൃശൈലേശ്വരി സഹായം

മുഖവുര.

കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നും, ഏതൊരു അവസ്ഥകൊണ്ടു നോക്കുന്നതായാലും അവകളിൽ ഉത്തമസ്ഥാനത്തിന്‌ അർഹതയുള്ളതും, വള്ളുവനാട്ടിൽ “കുടിൽ തൊട്ടു കൊട്ടാരം വരെ” ഒരുപോലെ സേവിച്ചുവരുന്നതും, കാലനിർണ്ണയത്തെപറ്റി (ഇതിനെ പരക്കെ ജനങ്ങൾ അറിഞ്ഞുപോന്നത് കേരളത്തെ സമുദ്രത്തിൽ നിന്നു വേണ്ടേടുത്തതിനുമുമ്പോ അതോ കേരളോല്പ്പത്തിയോടുകൂടിയോ എന്നാണ്‌) ഇന്നും തർക്കത്തിൽ ഇരിക്കുന്നതും, (ഇതു രണ്ടുമല്ലാതെ കേരളം സമുദ്രത്തിൽ ആണ്ടുപോയ കൂട്ടത്തിൽ വെം അതിക്രമിച്ച് മുക്കാത്ത പുണ്യക്ഷേത്രങ്ങളിൽ ഒന്നാണ്‌ ഇത് എന്നും വാദപ്രതിവാദങ്ങളെ ചെയ്തുപോരുന്നതും ഉണ്ട്) നാട്ടുപരദേവതയുടെ -വിശിഷ്യ എന്റെ കുലപരദേവതയും വെള്ളാട്ടര രാജസ്വരൂപത്തിന്റെ സകല കീർത്തിക്കും, ഐശ്വര്യത്തിന്നും കാരണഭൂതയും, കേരളനിയതാക്കന്മാരായ രാജാക്കന്മാരിൽ ആ സ്വരൂപത്തിന്നു ഒരു മുഖ്യസ്ഥാനം ഉണ്ടാക്കിക്കൊടുത്തവളും ആയ ആ ലോകമാതാവിന്റെ- ഇരിപ്പിടവും, കോട്ടയത്ത് രാജാവിന്റെ കവിതയിൽ പറഞ്ഞമാതിരി “ശ്രീമദ്ധ്വല്ലഭരാഷ്ട്രപുഷ്ടീകരണസ്വ

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/3&oldid=171763" എന്ന താളിൽനിന്ന് ശേഖരിച്ചത്